ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: 11 കി​ലോ ഹാ​ഷി​ഷ് ഓ​യിലു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍

ചെ​റാ​യി : ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി മു​ന​മ്പം പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ 11.8 കി​ലോ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. പ​ള്ളി​പ്പു​റം പ​ള്ളി​പ്പ​റ​മ്പി​ല്‍ റി​ഷി​ല്‍ റോ​ക്കി (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ന​മ്പം എ​സ്ഐ എം.​എ​സ്. ഷെ​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

പ്ര​തി പ​ള്ളി​പ്പു​റം, മു​ന​മ്പം ഭാ​ഗ​ങ്ങ​ളി​ല്‍ മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന ന​ട​ത്തു​ന്ന​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. ടെ​റ​സി​ന് മു​ക​ളി​ല്‍ ട്ര​സ് വ​ര്‍​ക്ക് ചെ​യ്ത ഭാ​ഗ​ത്ത് നി​ന്നാ​ണ് ഹാ​ഷി​ഷ് ഓ​യി​ല്‍ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment