നാണമില്ലേടോ ഇങ്ങനെ പ്രേമിച്ച് നടക്കാന്‍ ! നടുറോഡില്‍ അച്ഛനെയും കാമുകിയെയും തടഞ്ഞു നിര്‍ത്തി ‘ഇഷ്ടംപോലെ ഇടി കൊടുത്ത്’ പെണ്‍മക്കള്‍;വീഡിയോ വൈറല്‍…

അമ്മയുള്ളപ്പോള്‍ തന്നെ അച്ഛന്‍ മറ്റു സ്ത്രീകളെ തേടിപ്പോയാല്‍ ഇവരുടെ പെണ്‍മക്കളുടെ ഗതി എന്താവും. ഇത്തരത്തില്‍ കാമുകിയുമായി കറങ്ങാനിറങ്ങിയ അച്ഛനെ നടുറോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച പെണ്‍മക്കളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്.

പിതാവ് കാറില്‍ കാമുകിയുമായി വരുമ്പോള്‍ പെണ്‍മക്കള്‍ കാര്‍ തടയുകയും പുറത്തിറക്കി മര്‍ദ്ദിക്കുകയുമായിരുന്നു. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് സംഭവം.

അച്ഛന്റെ പ്രണയം കാരണം വീട്ടില്‍ വഴക്ക് പതിവാണെന്നും പെണ്‍കുട്ടികള്‍ പറയുന്നു. ഇതോടെയാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്. ആദ്യം കാര്‍ തടഞ്ഞെങ്കിലും പിതാവ് കാര്‍ നിര്‍ത്തിയില്ല.

പിന്നീട് നാട്ടുകാര്‍ ഇടപെട്ട് കാര്‍ നിര്‍ത്തിച്ചു. പുറത്തിറങ്ങിയ അച്ഛനെയും യുവതിയെയും ഇവര്‍ മര്‍ദിക്കുകയും െചയ്തു. രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായിട്ടും നാണമില്ലേ ഇങ്ങനെ പ്രണയിച്ച് നടക്കാന്‍ എന്ന് ചോദിച്ചായിരുന്നു പെണ്‍മക്കള്‍ അച്ഛനെ മര്‍ദിച്ചത്.

തല്ല് കൊണ്ട യുവതി നാട്ടുകാര്‍ കൂടിയതോടെ സംഭവസ്ഥലത്ത് നിന്നും ഓടി പോവുകയും ചെയ്തു. അമ്മയുടെ സങ്കടം കണ്ട് മടുത്താണ് അച്ഛനെ നടുറോഡില്‍ കൈകാര്യം ചെയ്യാന്‍ പെണ്‍കുട്ടികള്‍ തീരുമാനിച്ചതെന്നാണ് വിവരം.

Related posts

Leave a Comment