എന്റെ ഖദീജയും റഹീമയും പക്വതയാര്‍ന്ന മനസ്ഥിതി ഉള്ളവരാണ് ! പെണ്‍മക്കളെക്കുറിച്ച് എ ആര്‍ റഹ് മാന്‍ പറയുന്നതിങ്ങനെ…

പെണ്‍മക്കളെക്കുറിച്ച് മനസ്സു തുറന്ന് മഹാ സംഗീതജ്ഞന്‍ എ ആര്‍ റഹ്മാന്‍. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു റഹ്മാന്റെ തുറന്നു പറച്ചില്‍. ഖദീജയും റഹീമയും പക്വതയുള്ളവരും സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തിയുള്ളവരുമാണെന്നും റഹ്മാന്‍ പറയുന്നു. റഹ്മാന്റെ വാക്കുകള്‍ ഇങ്ങനെ…എന്റെ ഖദീജയും റഹീമയും പക്വതയാര്‍ന്ന മനസ്ഥിതി ഉള്ളവരാണ്. അവര്‍ക്കു ശരിയെന്നും മികച്ചതെന്നും തോന്നുന്ന കാര്യങ്ങള്‍ മാത്രമേ അവര്‍ ചെയ്യാറുള്ളു. എന്തൊക്കയാണു ചെയ്യേണ്ടതെന്നുള്ള വ്യക്തമായ ധാരണ എപ്പോഴും അവരുടെ മനസ്സിലുണ്ട്. ഒന്നിനെക്കുറിച്ചും ആശങ്കപ്പെടുകയോ ഭയപ്പെടുകയോ വേണ്ടെന്നാണ് ഞാന്‍ ഖദീജയ്ക്കും റഹീമയ്ക്കും നല്‍കുന്ന ഉപദേശം. എന്താണോ മനസ്സില്‍ തോന്നുന്നത് അത് ചെയ്യണമെന്നു ഞാന്‍ പറഞ്ഞു കൊടുക്കാറുണ്ട്. ആ രീതിയില്‍ മുന്നോട്ടു നീങ്ങുമ്പോള്‍ അവര്‍ക്കു സ്വന്തമായൊരു വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ സാധിക്കും. ആരും അവരെ തമ്മില്‍ താരതമ്യം ചെയ്യില്ല. ദൈവം എന്റെ മക്കളെ അനുഗ്രഹിക്കട്ടെ’, എ.ആര്‍.റഹ്മാന്‍ പറഞ്ഞു. പെണ്‍മക്കളെക്കുറിച്ചുള്ള എ.ആര്‍.റഹ്മാന്റെ തുറന്നുപറച്ചില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഖദീജയെയും റഹീമയെയും…

Read More

നാണമില്ലേടോ ഇങ്ങനെ പ്രേമിച്ച് നടക്കാന്‍ ! നടുറോഡില്‍ അച്ഛനെയും കാമുകിയെയും തടഞ്ഞു നിര്‍ത്തി ‘ഇഷ്ടംപോലെ ഇടി കൊടുത്ത്’ പെണ്‍മക്കള്‍;വീഡിയോ വൈറല്‍…

അമ്മയുള്ളപ്പോള്‍ തന്നെ അച്ഛന്‍ മറ്റു സ്ത്രീകളെ തേടിപ്പോയാല്‍ ഇവരുടെ പെണ്‍മക്കളുടെ ഗതി എന്താവും. ഇത്തരത്തില്‍ കാമുകിയുമായി കറങ്ങാനിറങ്ങിയ അച്ഛനെ നടുറോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച പെണ്‍മക്കളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. പിതാവ് കാറില്‍ കാമുകിയുമായി വരുമ്പോള്‍ പെണ്‍മക്കള്‍ കാര്‍ തടയുകയും പുറത്തിറക്കി മര്‍ദ്ദിക്കുകയുമായിരുന്നു. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് സംഭവം. അച്ഛന്റെ പ്രണയം കാരണം വീട്ടില്‍ വഴക്ക് പതിവാണെന്നും പെണ്‍കുട്ടികള്‍ പറയുന്നു. ഇതോടെയാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്. ആദ്യം കാര്‍ തടഞ്ഞെങ്കിലും പിതാവ് കാര്‍ നിര്‍ത്തിയില്ല. പിന്നീട് നാട്ടുകാര്‍ ഇടപെട്ട് കാര്‍ നിര്‍ത്തിച്ചു. പുറത്തിറങ്ങിയ അച്ഛനെയും യുവതിയെയും ഇവര്‍ മര്‍ദിക്കുകയും െചയ്തു. രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായിട്ടും നാണമില്ലേ ഇങ്ങനെ പ്രണയിച്ച് നടക്കാന്‍ എന്ന് ചോദിച്ചായിരുന്നു പെണ്‍മക്കള്‍ അച്ഛനെ മര്‍ദിച്ചത്. തല്ല് കൊണ്ട യുവതി നാട്ടുകാര്‍ കൂടിയതോടെ സംഭവസ്ഥലത്ത് നിന്നും ഓടി പോവുകയും ചെയ്തു. അമ്മയുടെ സങ്കടം കണ്ട് മടുത്താണ് അച്ഛനെ നടുറോഡില്‍…

Read More

വിവാഹം കഴിക്കണം എന്ന് നിര്‍ബന്ധമുള്ള ലോകം ഒന്നുമല്ല ! മക്കള്‍ കല്യാണം കഴിച്ചാലും കഴിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന് കൃഷ്ണകുമാര്‍; താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…

മലയാളികളുടെ പ്രിയതാരമാണ് കൃഷ്ണകുമാര്‍. സിനിമയിലൂടെയും സീരിയലിലൂടെയും താരം ജീവന്‍ പകര്‍ന്ന കഥാപാത്രങ്ങള്‍ അനവധിയാണ്. നിരവധി സിനിമകളില്‍ നായകനായും സഹനടനായും വില്ലനായും ഒക്കെ വേഷമിട്ട താരത്തിന് ആരാധകരും ഏറെയാണ്. ദൂരദര്‍ശനില്‍ ന്യൂസ് റീഡറായി എത്തിയ കൃഷ്ണകുമാര്‍ പിന്നീട് അവിടെ നിന്നും സീരിയലിലേക്കും അതിന് ശേഷം സിനിമയിലേക്കും എത്തുകയായിരുന്നു. അടുത്തിടെ താരം രാഷ്ട്രീയത്തിലേക്കും ഇറങ്ങിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്തു നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. താരത്തിന്റെ കുടുംബവിശേഷങ്ങള്‍ കേള്‍ക്കാന്‍ മലയാളികള്‍ക്ക് വലിയ താല്‍പര്യമാണ്. സിന്ധുവാണ് കൃഷ്ണകുമാറിന്റെ ഭാര്യ. നാലു പെണ്‍മക്കളാണ് ദമ്പതികള്‍ക്ക്. അച്ഛന്റെ പാത പിന്തുടര്‍ന്ന് ഇവരുടെ മക്കളും സിനിമയിലും സോഷ്യല്‍ മീഡിയകളിലും സജീവമാണ്. മക്കളില്‍ ദിയ മാത്രമാണ് സിനിമയില്‍ ഇതുവരെ മുഖം കാണിക്കാത്തത്. മൂത്ത മകളായ അഹാനയാണ് ആദ്യം സിനിമയിലേക്ക് എത്തിയത്. ഇപ്പോള്‍ മലയാളത്തിലെ അറിയപ്പെടുന്ന നായികയാണ് അഹാന. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന…

Read More

അടി മക്കളെ സല്യൂട്ട് ! ഡല്‍ഹിയിലെ ലൈംഗിക തൊഴിലാളികളുടെ മക്കളെ ഏറ്റെടുക്കുമെന്ന് ഗൗതം ഗംഭീര്‍…

ഡല്‍ഹിയിലെ ലൈംഗിക തൊഴിലാളികളുടെ മക്കളെ ഏറ്റെടുക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോക്‌സഭാംഗവുമായ ഗൗതം ഗംഭീര്‍. ന്യൂഡല്‍ഹി ഗാസ്റ്റിന്‍ ബാസ്റ്റ്യന്‍ റോഡിലെ ലൈംഗിക തൊഴിലാളികളുടെ മക്കള്‍ക്കു സഹായം നല്‍കുമെന്ന് വ്യാഴാഴ്ചയാണ് ഗംഭീര്‍ പ്രഖ്യാപിച്ചത്. ‘PAANKH’ എന്നു പേരു നല്‍കിയിരിക്കുന്ന സംരംഭത്തിന്റെ ഭാഗമായി പ്രായപൂര്‍ത്തിയാകാത്ത 25 പെണ്‍കുട്ടികളെയാണ് ഗംഭീറിന്റെ നേതൃത്വത്തില്‍ ഏറ്റെടുക്കുന്നത്. എല്ലാവര്‍ക്കും മാന്യമായി ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഗംഭീര്‍ പറഞ്ഞു.”ഈ കുട്ടികള്‍ക്ക് ഞാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ്. സ്വപ്നങ്ങള്‍ ലക്ഷ്യമാക്കി അവര്‍ക്കു ജീവിക്കാം. അവരുടെ ജീവിതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയുടെ ചെലവുകളെല്ലാം ഏറ്റെടുക്കുന്നതായും ഗംഭീര്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. കുട്ടികള്‍ക്ക് ആവശ്യമായ സ്‌കൂള്‍ ഫീസ്, യുണിഫോമുകള്‍, ഭക്ഷണം, കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സഹായം തുടങ്ങിയ ചെലവുകളെല്ലാം സംഘടനയുടെ നേതൃത്വത്തില്‍ ചെയ്യും. കുട്ടികള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും”. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ കുട്ടികളെ ഏറ്റെടുക്കും. കുറഞ്ഞത് 25…

Read More