സ്വത്ത് എഴുതികൊടുക്കാത്തതിലുള്ള വിരോധം! വ​യോ​ധി​ക​യാ​യ അ​മ്മ​യെ മ​ര്‍​ദ്ദി​ച്ച മൂ​ന്നു പെ​ണ്‍​മ​ക്ക​ളും അ​റ​സ്റ്റി​ല്‍

പ​യ്യ​ന്നൂ​ര്‍: സ്വ​ത്ത് എ​ഴു​തി​കൊ​ടു​ക്കാ​ത്ത വി​രോ​ധ​ത്തി​ല്‍ വ​യോ​ധി​ക​യാ​യ മാ​താ​വി​നെ മ​ര്‍​ദ്ദി​ച്ച് അ​വ​ശ​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പെ​ണ്‍​മ​ക്ക​ളേ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

എ​ര​മ​ത്തെ പി. ​സൗ​ദാ​മി​നി, പി. ​അ​മ്മി​ണി, പി. ​പ​ത്മി​നി എ​ന്നി​വ​രാ​ണ് ന​ര​ഹ​ത്യാ​ശ്ര​മ​ത്തി​ന് പെ​രി​ങ്ങോം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​യോ​ധി​ക​യു​ടെ മ​ക​നാ​യ പെ​രി​ങ്ങോം പൊ​ന്നം​മ്പാ​റ​യി​ലെ പ​ലേ​രി വീ​ട്ടി​ല്‍ ര​വീ​ന്ദ്ര​നെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ള്‍ റി​മാ​ൻ​ഡി​ലാ​ണ്.

മാ​ത​മം​ഗ​ലം പേ​രൂ​ലി​ലെ പ​രേ​ത​നാ​യ കു​ഞ്ഞ​മ്പു​വി​ന്‍റെ ഭാ​ര്യ പ​ലേ​രി​വീ​ട്ടി​ല്‍ മീ​നാ​ക്ഷി​യ​മ്മ​യാ​ണ് ക​ഴി​ഞ്ഞ മാ​സം 15ന് ​വൈ​കു​ന്നേ​രം നാ​ലു​മ​ക്ക​ളു​ടെ അ​ക്ര​മ​ത്തി​നി​ര​യാ​യ​ത്.

പ​ത്ത് മ​ക്ക​ളു​ണ്ടാ​യി​രു​ന്ന മീ​നാ​ക്ഷി​യ​മ്മ മ​ക​നാ​യ മോ​ഹ​ന​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. മോ​ഹ​ന​ന്‍ വീ​ട്ടി​ലി​ല്ലാ​ത്ത സ​മ​യ​ത്ത് ന​ട​ന്ന അ​ക്ര​മ​ത്തെ പ​റ്റി മോ​ഹ​ന​ന്‍റെ ഭാ​ര്യ സി.​വി. ഷീ​ജ ന​ല്‍​കി​യ പ​രാ​തി​യി​ലാ​യി​രു​ന്നു കേ​സ്.

തു​ട​ര്‍​ന്ന് ര​വീ​ന്ദ്ര​നെ അ​റ​സ്റ്റു​ചെ​യ്ത​തോ​ടെ കൂ​ട്ടു​പ്ര​തി​ക​ളാ​യ പെ​ണ്‍​മ​ക്ക​ള്‍ ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു.

ഇ​വ​രെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​തോ​ടെ പെ​ണ്‍​മ​ക്ക​ള്‍ അ​ഭി​ഭാ​ഷ​ക​ന്‍ മു​ഖേ​ന ത​ല​ശേ​രി സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ നി​ന്നും ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം നേ​ടി​യി​രു​ന്നു.

ഇ​തേ​തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​മ്പാ​കെ ഹാ​ജ​രാ​യ​പ്പോ​ഴാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment