മൃ​ത​ശ​രീ​രം ഏ​റ്റു​വാ​ങ്ങാ​ൻ ബ​ന്ധു​മി​ത്രാ​ദി​ക​ൾ വ​ന്നില്ല… മ​രി​ച്ച യാ​ച​ക​ന് ചി​തയൊ​രു​ക്കി യു​വാ​ക്ക​ൾ


മാ​ന്നാ​ർ: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച യാ​ച​ക​ന് ചി​തയൊ​രു​ക്കി യു​വാ​ക്ക​ൾ മാ​തൃ​ക​യാ​യി. ക​ഴി​ഞ്ഞ ദി​വ​സം പ​രു​മ​ല​യി​ൽ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച യാ​ച​ക​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി പോ​ലീ​സ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ശ​രീ​രം ഏ​റ്റു​വാ​ങ്ങാ​ൻ ബ​ന്ധു​മി​ത്രാ​ദി​ക​ൾ വ​രാ​ത്ത​തി​നാ​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ശ​വ​സം​സ്കാ​രം ന​ട​ത്താ​ൻ യു​വാ​ക്ക​ൾ ത​യ്യാ​റാ​വു​ക​യാ​യി​രു​ന്നു.

വ​ർ​ഷ​ങ്ങ​ളാ​യി പ​രു​മ​ല പാ​ല​ത്തി​ന് സ​മീ​പം താ​മ​സി​ച്ച് ഭി​ക്ഷാ​ട​നം ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു.​ഇ​യാ​ളു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന പ​ത്തോ​ളം പേ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ അ​യ​യ്ക്ക​ുക​യും സ​മീ​പ​ത്തു​ള്ള ക​ട​ക​ൾ അ​ട​പ്പി​ക്കു​ക​യും ചെ​യ്തു.​

തു​ട​ർ​ന്ന് പ​രു​മ​ല പാ​ലം മു​ത​ൽ കു​രി​ശ​ടി വ​രെ ഡി​വൈ​എ​ഫ്ഐ തി​രു വ​ല്ല ബ്ലോ​ക്ക് പ്ര​സി​ഡ​ൻ്റ് അ​നൂ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ണു ന​ശീ​ക​ര​ണം ന​ട​ത്തി ശു​ചീ​ക​രി​ച്ചു .

യാ​ച​ക​ന്‍റെ മൃ​ത​ദേ​ഹം പ​രു​മ​ല പൊ​തു​ശ്മ​സാ​ന​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഡി​വൈ​എ​ഫ്ഐ തി​രു​വ​ല്ല ബ്ലോ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സോ​ജി​ത് സോ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​വൈ​എ​ഫ്ഐ പ​രു​മ​ല മേ​ഖ​ലാ സെ​ക്ര​ട്ട​റി മ​നീ​ഷ്, തി​ക്ക​പ്പു​ഴ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി​പി​ൻ , യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​നീ​ഷ് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് സം​സ്ക​രി​ച്ചു .

Related posts

Leave a Comment