രാ​ത്രി മു​ഴു​വ​ൻ ച​തു​പ്പി​ലെ കു​റ്റി​ക്കാ​ട്ടി​ൽ…! ചീ​പ്പു​ങ്ക​ലി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത യു​വാ​വി​നൊ​പ്പം ഉ​ണ്ടാ​യിരുന്ന പെണ്‍കുട്ടിയെ കണ്ടെത്തി

കു​മ​ര​കം: ​ചീ​പ്പു​ങ്ക​ലി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത യു​വാ​വി​നൊ​പ്പം ഉ​ണ്ടാ​വു​ക​യും പി​ന്നീ​ട് കാ​ണാ​താ​വു​ക​യും ചെ​യ്ത പെ​ണ്‍​കു​ട്ടി​യെ ഇ​ന്നു രാ​വി​ലെ ക​ണ്ടെ​ത്തി.

ഇ​ന്ന​ലെ നാ​ട്ടു​കാ​രും പോ​ലീ​സും ഡോ​ഗ് സ്ക്വാ​ഡും എ​ത്തി രാ​ത്രി എ​ട്ടുവരെ നീ​ണ്ട തെ​ര​ച്ചി​ൽ മാ​ലി​ക്കാ​യ​ൽ പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഇ​ന്നു രാ​വി​ലെ 6.30 ന് ​ത​ന്‍റെ പോ​ത്തി​നെ തീ​റ്റി​ക്കാ​നാ​യി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന മാ​ലി​ക്കാ​യ​ൽ വി​നോ​ദാ​ണ് (കു​ട്ട​ൻ ) പാ​ട​ത്തെ വ​ര​ന്പി​ൽ ത​ള​ർ​ന്നു കി​ട​ക്കു​ന്ന പെ​ണ്‍​കുട്ടി​യെ ക​ണ്ട​ത്.

വി​നോ​ദ് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ കു​ട്ടി​യെ സ​മീ​പ​ത്തെ വീ​ട്ടി​ൽ എ​ത്തി​ച്ചു. രാ​ത്രി മു​ഴു​വ​ൻ ച​തു​പ്പി​ലെ കു​റ്റി​ക്കാ​ട്ടി​ൽ ക​ഴി​ച്ചു കൂ​ട്ടു​ക​യാ​യി​രു​ന്നെ​ന്ന് പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞു.

പ​ക​ൽ പോ​ലും ക​ട​ന്നു​ചെ​ല്ലാ​ൻ ഭ​യ​ക്കു​ന്ന പ്ര​ദേ​ശ​ത്ത് രാ​ത്രി മു​ഴു​വ​നും പെൺകുട്ടി ക​ഴി​ച്ചു​കൂ​ട്ടി​യ​തി​ന്‍റെ അ​ദ്ഭു​ത​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

വെ​സ്റ്റ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്റ്റേ​ഷ​നി​ലേ​ക്ക് കു​ട്ടി​യെ മാ​റ്റി. പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി ബ​ന്ധു​ക്ക​ൾ വൈ​ക്കം പോ​ലീ​സി​ൽ ഇ​ന്ന​ലെ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Related posts

Leave a Comment