ലേ​ഡി ഡോ​ക്ട​റു​ടെ മ​ര​ണം; ആ​ർ.​സി.​സി​ക്കെ​തി​രേ ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ത്തിൽ റി​പ്പോ​ര്‍​ട്ട്  അ​ടു​ത്ത​യാ​ഴ്ച സ​മ​ര്‍​പ്പി​ച്ചേ​ക്കും

തിരുവനന്തപുരം: ലേ​ഡി ഡോ​ക്ട​റു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം ആ​ർ.​സി.​സി​ക്കെ​തി​രേ ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് വ​സ്തു​താ​പ​ര​മാ​യ റി​പ്പോ​ര്‍​ട്ട് അ​ടു​ത്ത​യാ​ഴ്ച സ​മ​ര്‍​പ്പി​ച്ചേ​ക്കു​മെ​ന്നു സൂ​ച​ന. ആ​ർ.​സി.​സി അ​ഡീ. ഡ​യ​റ​ക്ട​ര്‍ ഡോ. ​രാം​ദാ​സാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഡോ​ക്ട​റു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​രു​ടെ ഭ​ര്‍​ത്താ​വും വി​ദേ​ശ​ത്തു ജോ​ലി​ചെ​യ്തു​വ​രു​ന്ന​യാ​ളു​മാ​യ ഡോ. ​റെ​ജി ജേ​ക്ക​ബാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. കാ​ന്‍​സ​ര്‍ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഭാ​ര്യ​ക്ക് വേ​ണ്ട ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്നും ഡോ​ക്ട​ര്‍​മാ​രു​ടെ അ​നാ​സ്ഥ​യു​ണ്ടെ​ന്നും സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ ഡോ​ക്ട​ര്‍ റെ​ജി പ്ര​ച​രി​പ്പി​ച്ചി​രു​ന്നു.

ഇ​തു വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ആ​ർ.​സി.​സി​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ ത​മ്മി​ലു​ള്ള ഈ​ഗോ​യും കാ​ര്യ​ക്ഷ​മ​ത​യി​ല്ലാ​യ്മ​യും പ​ല​പ്പോ​ഴും രോ​ഗി​ക​ള്‍​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു​ണ്ടെ​ന്നും ഇ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഡോ. ​റെ​ജി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ലേ​ഡി ഡോ​ക്ട​റു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​ത​ത​ല​ത്തി​ല്‍ ഇ​ന്ന് അ​ടി​യ​ന്ത​ര​യോ​ഗം കൂ​ടി​യ​താ​യാ​ണ് സൂ​ച​ന. അ​തേ​സ​മ​യം ഡോ. ​റെ​ജി​യു​ടെ ആ​രോ​പ​ണ​വും തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​വും വ​ന്ന​തോ​ടെ ഒ​രു​വി​ഭാ​ഗം ഡോ​ക്ട​ര്‍​മാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ഡോ​ക്ട​ര്‍​മാ​രെ ഒ​ന്നോ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​നേ ഇ​ത് ഉ​പ​ക​രി​ക്കൂ​വെ​ന്നാ​ണ് അ​വ​രു​ടെ പ​ക്ഷം. ഏ​താ​യാ​ലും ലേ​ഡി ഡോ​ക്ട​റു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​ത​ല ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​കു​ക​യും ഒ​രു​കൂ​ട്ടം ഡോ​ക്ട​ര്‍​മാ​ര്‍ എ​തി​ര്‍​പ്പു​മാ​യി രം​ഗ​ത്തു​വ​രി​ക​യും ചെ​യ്ത സ്ഥി​തി​ക്ക് അ​ഡീ. ഡ​യ​റ​ക്ട​ര്‍ സ​മ​ര്‍​പ്പി​ക്കാ​നി​രി​ക്കു​ന്ന റി​പ്പോ​ര്‍​ട്ടി​ന് പ്ര​ത്യേ​ക പ്രാ​ധാ​ന്യ​മു​ണ്ട്.

Related posts