മൂ​ന്നാ​ർ തേ​യി​ല​ത്തോ​ട്ടം മേ​ഖ​ല​യി​ൽ മേ​യു​ന്ന പ​ശു​ക്ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​വീ​ഴു​ന്നു; പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറയുന്നത്…

മ​റ​യൂ​ർ: മൂ​ന്നാ​ർ തേ​യി​ല​ത്തോ​ട്ടം മേ​ഖ​ല​യി​ൽ മേ​യു​ന്ന പ​ശു​ക്ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​വീ​ഴു​ന്നു. മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ലെ വു​ഡ്ബ്ര​യ​ർ ഗ്രൂ​പ്പി​ന്‍റെ കീ​ഴി​ലു​ള്ള പാ​ന്പ​ൻ​മ​ല എ​സ്റ്റേ​റ്റി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ശു​ക്ക​ളാ​ണ് ച​ത്ത​ത്.

രാ​വി​ലെ മേ​യാ​ൻ വി​ടു​ന്ന പ​ശു​ക്ക​ൾ പെ​ട്ടെന്ന് കൈ​കാ​ലു​ക​ൾ കു​ട​ഞ്ഞ് നി​ല​ത്തു​വീ​ണ് അല്​പ​സ​മ​യ​ത്തി​നൂ​ള്ളി​ൽ ചാ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​യ അ​ഞ്ചു​പേ​രു​ടെ ആ​റു പ​ശു​ക്ക​ളാ​ണ് ച​ത്ത​ത്.

പ​ശു​ക്ക​ൾ ച​ത്തു​വീ​ഴു​ന്ന വി​വ​രം തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ അ​റി​യ​ച്ച​തി​നേ​തു​ട​ർ​ന്ന് മൂ​ന്നാ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ആ​ർ. രാ​മ​സാ​മി സ്ഥ​ല​ത്തെ​ത്തി പ​ശു​ക്ക​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. കാ​ൽ​സ്യ​ത്തി​ന്‍റെ കു​റ​വു​മൂ​ല​മു​ണ്ടാ​കു​ന്ന മി​ൽ​ക് ഫീ​വ​ർ എ​ന്ന അ​സു​ഖ​ത്തെ​തു​ട​ർ​ന്നാ​ണ് ഇ​ത്ത​ര​ത്തി​ൽ ചാ​കു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു. സ​മീ​പ​ത്ത് ഇ​ത്ത​ര​ത്തി​ൽ കാ​ൽ​സ്യം കു​റ​വു​ള്ള പ​ശു​ക്ക​ൾ​ക്ക് പ്ര​തി​രോ​ധ​ത്തി​നാ​യി കാ​ൽ​സ്യം മ​രു​ന്നു​ക​ൾ ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Related posts