കു​ട്ട​നാ​ട് സീ​റ്റ്: യു​ഡി​എ​ഫ് അ​ണി​ക​ൾ​ക്കി​ട‌​യി​ൽ വാ​ക്പോ​ര് മു​റു​കു​ന്നു; പി​ടി​മു​റു​ക്കാ​ൻ ജോ​സ​ഫ് വി​ഭാ​ഗം

ച​മ്പ​ക്കു​ളം: കു​ട്ട​നാ​ട് സീ​റ്റി​നെ ചൊ​ല്ലി യു​ഡി​എ​ഫി​ലെ അ​ണി​ക​ൾ​ക്കി​ട​യി​ൽ വാ​ക്പോ​ര്  തു​ട​രു​മ്പോ​ഴും കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം മ​ത്സ​രി​ക്കു​മെ​ന്നാ​ണ് ജി​ല്ലാ അ​ധ്യ​ക്ഷ​ൻ ജേ​ക്ക​ബ് ഏ​ബ്ര​ഹാം ന​ൽ​കു​ന്ന സൂ​ച​ന. കു​ട്ട​നാ​ട് സീ​റ്റ് യു​ഡി​എ​ഫ് കേ​ര​ള കോ​ൺ​ഗ്ര​സി​ന് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നും അ​തി​ലൊ​രു മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും ഉ​റ​ച്ച് വി​ശ്വ​സി​ക്കു​ന്നെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

1964ൽ ​കേ​ര​ള കോ​ൺ​ഗ്ര​സ് രൂ​പീ​കൃ​ത​മാ​യ കാ​ലം മു​ത​ൽ ത​ന്നെ കു​ട്ട​നാ​ട്ടി​ൽ മ​ത്സ​രി​ച്ചി​ട്ടു​ള്ള പാ​ർ​ട്ടി​യാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ്. അ​ത് ഇ​ത്ത​വ​ണ​യും തു​ട​രും. ഇ​ത്ത​വ​ണ വി​ജ​യം ഉ​റ​പ്പെ​ന്നും ജോ​സ​ഫ് വി​ഭാ​ഗം പ​റ​യു​ന്നു.

കു​ട്ട​നാ​ട്ടി​ലെ കോ​ൺ​ഗ്ര​സി​ലെ ഒ​രു പ​റ്റം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും സീ​റ്റി​നാ​യി മു​റ​വി​ളി കൂ​ട്ടു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ട് ത​വ​ണ​യാ​യി നേ​രി​യ വ്യ​ത്യാ​സ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട സീ​റ്റ് തി​രി​ച്ചു പി​ടി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ്.

കേ​ര​ള കോ​ൺ​ഗ്ര​സ് വൈ​സ് ചെ​യ​ർ​മാ​ൻ റെ​ജി ചെ​റി​യാ​ൻ, ജി​ല്ലാ അ​ധ്യ​ക്ഷ​ൻ ജേ​ക്ക​ബ് ഏ​ബ്ര​ഹാം എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്ന​ത്.

Related posts

Leave a Comment