സോറി ഡിയര്‍, മേലില്‍ ആവര്‍ത്തിക്കില്ല! വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുവഴി പെണ്‍കുട്ടിക്ക് നഗ്‌നഫോട്ടോ അയച്ച യുവാവ് റിമാന്‍ഡില്‍; അറസ്റ്റിലായ ശേഷം മാപ്പ് ചോദിച്ച് പുതിയ പോസ്റ്റ്‌

ചെ​റാ​യി: ഫേ​സ്ബു​ക്കി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ പേ​രി​ൽ വ്യാ​ജ പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്കി സ്വ​ന്തം ന​ഗ്ന​ചി​ത്രം ഫേ​സ്ബു​ക്ക് സു​ഹൃ​ത്താ​യ 21 കാ​രി​ക്ക് പോ​സ്റ്റ് ചെ​യ്ത യു​വാ​വി​നെ മു​ന​ന്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പി​ടി​യി​ലാ​യ​തോ​ടെ വ്യാ​ജ അ​ക്കൗ​ണ്ടി​ൽ പ്രതിയുടെ യ​ഥാ​ർ​ഥ പ്രൊ​ഫൈ​ൽ ചി​ത്രവും ഈ ​ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പി​ന്നി​ൽ താ​നാ​ണെ​ന്നും ഇ​ത് വ്യാ​ജ​മാ​ണെ​ന്നും പ​റ​ഞ്ഞ് മാപ്പ് ചോദിച്ച് പുതിയ പോസ്റ്റും പ്രത്യക്ഷപ്പെട്ടു.

ഇ​തു മാ​ത്ര​മ​ല്ല ത​ന്‍റെ അ​നു​ഭ​വം ഇ​തേ പോ​ലെ സ്ത്രീ​ക​ളെ ശ​ല്യ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്ക് ഒ​രു മു​ന്ന​റി​യി​പ്പും കൂ​ടി​യാ​ക​ട്ടെ എ​ന്നും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ യു​വാ​വ് കു​റി​ച്ചി​ട്ടു​ണ്ട്. പ​ള്ളി​പ്പു​റം കോ​ണ്‍​വ​ന്‍റ് ക​ട​പ്പു​റ​ത്ത് പോ​ട്ടാ​ശേ​രി വി​ബി​ൻ 21 ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ന​ന്പം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് ഐ​ടി ആ​ക്ട് അ​നു​സ​രി​ച്ച് കേ​സെ​ടു​ത്ത് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

ഡ​ലീ​ന ഫാ​ത്തി​മ എ​ന്ന പേ​രി​ലാ​ണ് യു​വാ​വ് പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്കി​യ​ത്. വ്യാ​ജ പ്രൊ​ഫൈ​ൽ ആ​ണെ​ന്ന് അ​റി​യാ​തെ പെ​ണ്‍ പേ​രി​ൽ ഫ്ര​ണ്ട് റി​ക്വ​സ്റ്റ് ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ് പെ​ണ്‍​കു​ട്ടി റി​ക്വ​സ്റ്റ് സ്വീ​ക​രി​ച്ച​തും ഫ്ര​ണ്ടാ​യ​തും.

ഇ​തു​പോ​ലെ മ​റ്റു ചി​ല സ്ത്രീ​ക​ളും വ്യാ​ജ പ്രൊ​ഫൈ​ൽ ആ​ണെ​ന്ന​റി​യാ​തെ പ്ര​തി​യു​ടെ ഫ​ണ്ട് റി​ക്വ​സ്റ്റ് സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​സ്ഐ ടി.​വി. ഷി​ബു​വാ​ണ് പ്ര​തി​യു​ടെ വീ​ട്ടി​ൽ​നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് റി​മാ​ന്‍റ് ചെ​യ്തു.

Related posts