നാട്ടിലെ ഫുട്ബോളിനു പുതുജീവൻ; മു​ള​ക്കു​ള​ത്ത് ഹി​ല്‍​ റ​ണ്‍ വി​ത്ത് ഫു​ട്‌​ബോ​ള്‍ ട്രെ​യി​നിം​ഗ്

ബി​ജു ഇ​ത്തി​ത്ത​റ
ക​ടു​ത്തു​രു​ത്തി: നാ​ട്ടി​ലെ ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​ന​രം​ഗ​ത്ത് പു​തി​യ ച​രി​ത്ര​മാ​വു​ക​യാ​ണ് മു​ള​ക്കു​ള​ത്ത് ആ​രം​ഭി​ച്ച ഹി​ല്‍​റ​ണ്‍ വി​ത്ത് ഫു​ട്‌​ബോ​ള്‍ ട്രെ​യി​നിം​ഗ്.

യാ​തൊ​രു​വി​ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മി​ല്ലാ​തി​രു​ന്നി​ട്ടും ഒ​രു​കൂ​ട്ടം വി​ദ്യാ​ര്‍​ഥി​ക​ളെ ഫു​ട്‌​ബോ​ളി​ല്‍ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കാ​ന്‍ നേ​തൃ​ത്വം ന​ല്‍​കി​യ കാ​യി​ക പ​രി​ശീ​ല​നം ന​ല്‍​കി​യ ജോ​മോ​ന്‍ ജേ​ക്ക​ബാ​ണ് പു​തി​യ പ​രി​ശീ​ല​ന​ത്തി​ന് പി​ന്നി​ലും.

കേ​ര​ള​ത്തി​ലാ​ദ്യ​മാ​യി മു​ള​ക്കു​ള​ത്താ​ണ് ഹി​ല്‍​റ​ണ്‍ പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​തെ​ങ്കി​ലും പി​ന്നീ​ട് കൂ​രു​മ​ല​യി​ലും ഈ ​പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​രു​ന്നു.

ജോ​മോ ന്‍റെ ശി​ഷ്യ​രാ​യ വ​നി​താ താ​ര​ങ്ങ​ളാ​ണ് പു​തി​യ പ​രി​ശീ​ല​ന​രീ​തി​യും ഇ​ദേ​ഹ​ത്തി​ല്‍ നി​ന്നും അ​ഭ്യ​സി​ക്കു​ന്ന​ത്. ഹി​ല്‍​റ​ണ്‍ ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​വ​ര്‍​ക്കു ല​ഭി​ക്കു​ന്ന കാ​യി​ക​ക്ഷ​മ​ത ത​ന്നെ​യാ​ണ് ഇ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ നേ​ട്ടം.

കൂ​ടാ​തെ ബോ​ള്‍ നി​യ​ന്ത്ര​ണം, വേ​ഗ​ത, ക​രു​ത്ത് എ​ന്നീ മേ​ഖ​ല​ക​ളി​ലു​ണ്ടാ​കു​ന്ന പു​രോ​ഗ​തി എ​ടു​ത്ത് പ​റ​യേ​ണ്ട​താ​ണ്. ലോ​ക​പ്ര​ശ​സ്ത​രാ​യ ഫു​ട്‌​ബോ​ള്‍ താ​ര​ങ്ങ​ള്‍ പ​ല​രും ഈ ​പ​രി​ശീ​ല​ന​രീ​തി പി​ന്തു​ട​രു​ന്നു​ണ്ടെ​ന്നും ജോ​മോ​ന്‍ പ​റ​യു​ന്നു.

പ​ല വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും ഫു​ട്‌​ബോ​ള്‍ താ​ര​ങ്ങ​ളു​ടെ വ​ള​ര്‍​ച്ച​യ്ക്കും ക​രു​ത്തി​നു​മാ​യി ഹി​ല്‍​റ​ണ്‍ ഫു​ട്‌​ബോ​ള്‍ ട്രെ​യി​നിം​ഗ് ന​ട​ത്തു​ന്നു​ണ്ടെ​ന്നും ഇ​ദേ​ഹം പ​റ​യു​ന്നു.

ഈ ​പ​രി​ശീ​ല​നം ന​ട​ത്തി​യ താ​ര​ങ്ങ​ള്‍ മ​റ്റു​ള്ള​വ​രെ​ക്കാ​ള്‍ വ​ള​രെ മു​ന്നി​ലാ​ണെ​ന്നു പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ച്ചി​ട്ടു​മു​ണ്ട്. കു​ത്ത​നെ​യു​ള്ള മ​ല​യി​ലേ​ക്കോ, റോ​ഡി​ലു​ള്ള ക​യ​റ്റ​ത്തി​ലോ ആ​ണ് ഹി​ല്‍​റ​ണ്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലെ കൊ​ളാ​റാ​ഡോ​യി​ലെ ഡോ ​എ​ല്‍​ദോ​യി​ല്‍ നി​ന്നു​മാ​ണ് ഈ ​പ​രി​ശീ​ല​ന​രീ​തി​യെ കു​റി​ച്ച് ജോ​മോ​ന​റി​യു​ന്ന​ത്. ജോ​മോ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ട്ട് വ​നി​താ താ​ര​ങ്ങ​ളാ​ണ് ഹി​ല്‍​റ​ണ്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.

ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ക​യാ​മ്പി​ല്‍ അം​ഗ​മാ​യി​ട്ടു​ള്ള അ​ക്ഷ​ര, ദേ​ശീ​യ ഇ​ന്റ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി താ​ര​ങ്ങ​ളാ​യ ശ്രീ​വി​ദ്യ, കാ​വ്യ, ശ്രീ​ദേ​വി, സം​സ്ഥാ​ന താ​ര​ങ്ങ​മാ​യ മ​ഹി​മ, അ​സ്‌​ന​മോ​ള്‍, അ​ശ്വ​തി, ഏ​യ്ഞ്ച​ല്‍ എ​ന്നി​വ​രെ​ല്ലാ​മാ​ണ് ജോ​മോ​നൊ​പ്പം ഹി​ല്‍​റ​ണി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.

Related posts

Leave a Comment