പോയ പോക്കിന് കടിച്ചത് നൂറ് പേരെ..! പ​ത്ത​നാ​പു​ര​ത്ത് പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നൂ​റി​ലേ​റെ പേ​ര്‍​ക്ക് പരിക്ക്; പട്ടിയെ തല്ലിക്കൊന്നെന്ന് നാട്ടുകാർ

പ​ത്ത​നാ​പു​രം: പ​ത്ത​നാ​പു​ര​ത്ത് പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നൂ​റി​ലേ​റെ പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും പു​ന​ലൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര, അ​ടൂ​ര്‍ തു​ട​ങ്ങി​യ താ​ലൂ​ക്കാ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ​യി​ലാ​ണ്.

ശ​നി​യാ​ഴ്ച രാ​ത്രി 11 നും ​ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​നും ഇ​ട​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. പ​ത്ത​നാ​പു​രം കെ​എ​സ്ആ​ര്‍ടി​സി ഡി​പ്പോ, സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​ന്‍, ഇ​ട​ത്ത​റ, കു​ണ്ട​യം ഗാ​ന്ധി​ഭ​വ​ന്‍ ജം​ഗ്ഷ​ന്‍ എ​ന്നി​വ​ട​ങ്ങ​ളി​ല്‍ ആ​ണ് മി​ക്ക​വ​ര്‍​ക്കും പ​ട്ടി​യു​ടെ ക​ടി​യേ​റ്റ​ത്.

നൂ​റ് പേ​ര് എ​ന്ന​ത് സ്ഥി​രീ​ക​രി​ക്കാ​ത്ത ക​ണ​ക്കാ​ണ്. ഇ​തി​ലും കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റി​ട്ടു​ള​ള​താ​യാ​ണ് നാ​ട്ടു​കാ​ര്‍ ന​ല്‍​കു​ന്ന വി​വ​രം. ഇ​രു​പ​തോ​ളം പേ​ര്‍ നി​ല​വി​ല്‍ തി​രു​വ​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്.

ബ​സി​ന്‍റെ ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ചു കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് കെ​എ​സ്ആ​ര്‍​ടി​സി മെ​ക്കാ​നി​ക് കൊ​ട്ടാ​ര​ക്ക​ര പ​ള​ളി​ക്ക​ല്‍ സ്വ​ദേ​ശി ജി. ​വി സ്മി​ബു (38) ന് ​പ​ട്ടി​യു​ടെ ക​ടി​യേ​ല്‍​ക്കു​ന്ന​ത് . നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ ഡി​പ്പോ ചാ​ര്‍​ജ് മാ​ന്‍ ച​ന്ദ​ന​ത്തോ​പ്പ് സ്വ​ദേ​ശി കെ.​സു​രേ​ഷ് കു​മാ​റി​നും ക​ടി​യേ​റ്റു. സ്മി​ബു​ന്‍റെ കൈ​യ്ക്ക് ഗു​രു​ത​ര പ​രി​ക്കാ​ണ് സം​ഭ​വി​ച്ച​ത് .

ഇ​രു​വ​രെ​യും ആ​ദ്യം പു​ന​ലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും അ​വി​ടെ നി​ന്നും മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്കും മാ​റ്റി. പ​ത്ത​നാ​പു​രം കു​ണ്ട​യം സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ള്‍ അ​സീ​സ് (63), ഷി​ബു (36), മ​ധു (54), ശ്യാ ​സാം(23), മു​ഹ​മ്മ​ദ് (22), സു​രേ​ഷ് ബാ​ബു (40) , ശ​ക്തി (37), വാ​സു​ദേ​വ​ന്‍ നാ​യ​ര്‍ (75), ഡോ​ളി തോ​മ​സ് (48), വ​സു​മ​തി​യ​മ്മ (60), അ​രു​ണ്‍ തോ​മ​സ് (27) എ​ന്നി​വ​രാ​ണ് നി​ല​വി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള​ള​വ​ര്‍.

ഒ​രു പ​ട്ടി ത​ന്നെ​യാ​ണ് എ​ല്ലാ​വ​രെ​യും ക​ടി​ച്ച​തെ​ന്നും പേ​പ്പ​ട്ടി​യെ ത​ല്ലി​കൊ​ന്ന​താ​യും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. മ​റ്റ് തെ​രു​വ് നാ​യ്ക്ക​ളെ​യും പേ​പ്പ​ട്ടി ക​ടി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ പേ​വി​ഷ​ബാ​ധ മ​റ്റ് പ​ട്ടി​ക​ള്‍​ക്കും ഏ​റ്റി​ട്ടു​ള​ള​താ​യു​ള​ള ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍.

ഒ​രാ​ഴ്ച മു​മ്പാ​ണ് സ​മീ​പ പ്ര​ദേ​ശ​മാ​യ പ​ട്ടാ​ഴി​യി​ല്‍ പ​തി​നെ​ട്ടു​പേ​ര്‍​ക്ക് പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റ​ത്. പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ക​ടു​വാ​ത്തോ​ട്, ചെ​ളി​ക്കു​ഴി, പ​ടി​ഞ്ഞാ​റു​വി​ള തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ണ് അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ക്കം പ​തി​നെ​ട്ടു​പേ​രെ പേ​പ്പ​ട്ടി ക​ടി​ച്ച​ത്. ഇ​തോ​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ പേ​പ്പ​ട്ടി​യാ​ക്ര​മ​ണം നി​ത്യ സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് .

Related posts