സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയുടെ കൊലപാതകം ! സ്വകാര്യ ഭാഗങ്ങളില്‍ മാരകമായ പരിക്കേല്‍പ്പിച്ചു; കീഴടങ്ങിയ നിസാമുദ്ദീന്‍ യഥാര്‍ഥ പ്രതിയല്ലെന്ന് യുവതിയുടെ വീട്ടുകാര്‍…

രാജ്യതലസ്ഥാനത്ത് വീണ്ടും നിര്‍ഭയ മോഡല്‍ കൊലപാതകം അരങ്ങേറിയതിന്റെ നടുക്കത്തിലാണ് രാജ്യം. ഇക്കഴിഞ്ഞ ഓഗസ്റ്റ് 26ന് ഡല്‍ഹി ലജ്പത് നഗര്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടത് അതിക്രൂര പീഡനത്തിന് ഇരയായ ശേഷമെന്നാണ് വിവരം.

എന്നാല്‍ രാജ്യത്തെ നടുക്കുന്ന സംഭവമായിട്ടും ഈ വിഷയത്തിന് അധികമാരും ശ്രദ്ധ കൊടുത്തിട്ടില്ല. കൊലക്കേസില്‍ ഒരാളെ പൊലീസ് പ്രതിയാക്കിയെങ്കിലും ഇരയുടെ കുടുംബം പറയുന്നത് ഇയാളല്ല യഥാര്‍ഥ പ്രതിയെന്നാണ്.

സോഷ്യല്‍ മീഡിയയില്‍ ഒറ്റതിരിഞ്ഞ ക്യാമ്പെയ്‌നുകള്‍ നടക്കുന്നുണ്ടെങ്കിലും രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കൊന്നും ഇതൊരു വിഷയമായി മാറുന്നില്ലെന്നതും ശ്രദ്ധേയമാണ്.

അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായിരുന്നു സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

യുവതി കൂട്ടബലാത്സംഗത്തിനിരയായി എന്നും അറസ്റ്റിലായ ഒരു പ്രതി മാത്രമല്ല പിന്നിലുള്ളതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായ സിവില്‍ ഡിഫന്‍സ് വാളണ്ടിയറുടെ കൊലപാതകം പൊലീസ് രേഖകള്‍ പ്രകാരം ഇങ്ങനെയാണ്.

ഓഗസ്റ്റ് 26-ന് കാളിന്ദി കുജ് പൊലീസ് സ്റ്റേഷനിലേക്ക് കയറി വന്ന നിസാമുദ്ദീന്‍ എന്നയാള്‍ തന്റെ ഭാര്യയെ കൊലപ്പെടുത്തിയതായി കുറ്റം ഏറ്റു പറഞ്ഞു.

മൃതദേഹം ഹരിയാനയിലെ ഫരീദാബാദില്‍ ഉപേക്ഷിച്ചുവെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചു. ഡല്‍ഹി പൊലീസ് ഈ വിവരം ഹരിയാന പൊലീസിന് കൈമാറി.

27ാം തീയ്യതി ഫരീദാബാദിലെ സൂരജ് ഖുണ്ഡില്‍ നിന്ന് ഇരുപത്തിയൊന്നുകാരിയായ സിവില്‍ ഡിഫന്‍സ് വളണ്ടിയറുടെ മൃതദേഹം കണ്ടെത്തി.

യുവതിയും താനും രഹസ്യമായി രജിസ്ട്രര്‍ വിവാഹം ചെയ്തവരാണെന്നും സംശയത്തിന്റെ പേരിലാണ് ഭാര്യയെ താന്‍ കഴുത്തറുത്തു കൊന്നതെന്നും നിസാമുദ്ദീന്‍ സമ്മതിച്ചതായി പൊലീസ് പറയുന്നു.

ഫരീദാബാദ് പൊലീസ് നിസാമുദ്ദീന്റെ അറസ്റ്റു രേഖപ്പെടുത്തി. എന്നാല്‍ മകളുടെ കൊലപാതകത്തിന് പിന്നില്‍ ഒന്നില്‍ കൂടുതല്‍ പേരുണ്ടെന്നാണ് യുവതിയുടെ അച്ഛന്റെ ആരോപണം.

മകള്‍ക്ക് ഇങ്ങനെയൊരു ഭര്‍ത്താവുള്ളതായി അറിയില്ലെന്ന് യുവതിയുടെ അച്ഛനമ്മമാര്‍ വ്യക്തമാക്കി.യുവതിയെ കാണാതായതായി പരാതി ലഭിച്ച ഉടനെ അന്വഷിക്കാന്‍ പൊലീസ് തയ്യാറായില്ല എന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

യുവതി കൂട്ട ബലാത്സംഗത്തിനിരയായി എന്ന് ബന്ധുക്കള്‍ ആരോപിച്ചെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതിന് തെളിവുകളില്ല. ശക്തമായ അടിയിലുണ്ടായ ക്ഷതമാണ് മരണകാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്.

യുവതിയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

എന്നാല്‍ വിവാഹിതയായെന്ന വിവരം യുവതി ബന്ധുക്കളില്‍ നിന്ന് മറച്ചു വച്ചുവച്ചിരുന്നുവെന്നും നിസ്സാമുദ്ദീന്റെ സംശയം കാരണമാണ് ക്രൂരമായ കൊലപാതകം നടന്നതെന്നുമാണ് പോലീസ് ആവര്‍ത്തിക്കുന്നു. കേസ് പ്രത്യേക സംഘത്തിന് കൈമാറണമെന്നാണ് ബന്ധുക്കളുടെ ഇപ്പോഴത്തെ ആവശ്യം.

ജില്ലാ മജിസ്ട്രേറ്റിനെതിരെയും കുടുംബം ആരോപണം ഉന്നയിക്കുന്നുണ്ട്. പ്രതിദിനം അവിടേക്ക് 3-4 ലക്ഷം രൂപയാണ് അഴിമതിപ്പണമായി വരുന്നതെന്നും മകള്‍ തന്നോട് പറഞ്ഞതായി പിതാവ് ആരോപിച്ചു.

ഈ വിവരം അറിയാവുന്നതിനാണ് കൊലപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. കേസിനെ വഴിതിരിച്ചുവിടാനുള്ള പദ്ധതിയാണ് ഇപ്പോള്‍ ഹാജരായ കൊലയാളിയെന്നാണ് കുടുംബത്തിന്റെ വാദം.

പോലീസില്‍ കീഴടങ്ങിയെന്ന് പൊലീസ് അവകാശപ്പെടുന്ന ഇയാളെ എന്തുകൊണ്ട് 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കിയില്ലെന്ന ഗുരുതരമായ സംശയവും കുടുംബം ഉയര്‍ത്തിയിട്ടുണ്ട്.

അതേസമയം കൊല്ലപ്പെട്ട യുവതിക്കായി സൈബര്‍ ഇടത്തില്‍ നീതി തേടിയുള്ള സൈബര്‍ ക്യാമ്പെയ്‌നുകള്‍ സജീവമാണ്.

ഈ വിഷയത്തില്‍ നിശബ്ദത പുലര്‍ത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയും കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

Related posts

Leave a Comment