ഡൽഹി കോടതിയിലെ സ്ഫോടനം! ഡിആർഡിഒ ശാസ്ത്രജ്ഞൻ അറസ്റ്റിൽ; ബോം​ബ് സ്ഥാ​പി​ക്കാനുണ്ടായ കാരണത്തെക്കുറിച്ച് ഇയാള്‍ പറയുന്നത് ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി രോ​ഹി​ണി കോ​ട​തി​യി​ൽ ഉ​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​രോ​ധ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ (ഡി​ആ​ർ​ഡി​ഒ) മു​തി​ർ​ന്ന ശാ​സ്ത്ര​ജ്ഞ​ൻ ഭ​ര​ത് ഭൂ​ഷ​ൻ ക​ട്ടാ​രി​യ അ​റ​സ്റ്റി​ലാ​യി.

ഭ​ര​ത് ഭൂ​ഷ​ന്‍റെ വീ​ട്ടി​ൽ​നി​ന്നു ബോം​ബ് നി​ർ​മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

വ്യ​ക്തി​വൈ​രാ​ഗ്യ​ത്തെ​ത്തു​ട​ർ​ന്ന് അ​യ​ൽ​ക്കാ​ര​നാ​യ അ​ഭി​ഭാ​ഷ​ക​നെ കൊ​ല​പ്പെ​ടു​ത്താ​നാ​ണു ബോം​ബ് സ്ഥാ​പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഡി​സം​ബ​ർ ഒ​ന്പ​തി​ന് 102-ാം ന​ന്പ​ർ കോ​ട​തി മു​റി​യി​ലാ​യി​രു​ന്നു സ്ഫോ​ട​നം. ലാ​പ് ടോ​പ് ബാ​ഗി​നു​ള്ളി​ൽ വ​ച്ച ടി​ഫി​ൻ ബോ​ക്സ് ബോം​ബ് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു പോ​ലീ​സു​കാ​ര​നു പ​രി​ക്കേ​റ്റു. കോ​ട​തി​മു​റി​യി​ൽ അ​ഭി​ഭാ​ഷ​ക​ൻ നി​ൽ​ക്കു​ന്പോ​ൾ സ്ഫോ​ട​നം ന​ട​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

സി​സി​ടി​വി​യി​ൽ ശാ​സ്ത്ര​ജ്ഞ​ൻ കോ​ട​തി​യി​ലെ​ത്തി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​രു​ന്നു.​ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​ക്കെ​തി​രേ അ​ഭി​ഭാ​ഷ​ക​ൻ നി​ര​വ​ധി കേ​സു​ക​ൾ ന​ൽ​കി​യി​രു​ന്നു. നി​യ​മ​ന​ട​പ​ടി​ക​ൾ ഇ​യാ​ളെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി.

ഇ​തേ​ത്തു​ട​ർ​ന്നു​ള്ള പ്ര​തി​കാ​ര​മാ​ണ് ബോം​ബുവ​ച്ചു കൊ​ല​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment