പ്രളയത്തെ അതിജീവിച്ച് ഡെന്നിയും പശുക്കളും തിരിച്ചെത്തി; ഫാമിൽ വെള്ളം കയറിയതോടെ രണ്ടു ലോറിയിൽ പശുക്കളുമായി ബന്ധുവീടിലേക്ക് മാറുകയായിരുന്നു

കു​മ​ര​കം: വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നി​ന്ന് ര​ക്ഷ നേ​ടാ​ൻ 19 പ​ശു​ക്ക​ളു​മാ​യി ബ​ന്ധു​വീ​ട്ടി​ൽ അ​ഭ​യം തേ​ടി​യ യു​വ ക്ഷീ​ര ക​ർ​ഷ​ക​ൻ തി​രി​കെ വീ​ട്ടി​ലെ​ത്തി. ചീ​പ്പു​ങ്ക​ൽ പാ​ല​ത്തി​നു സ​മീ​പം ആ​ലും​പ​റ​ന്പി​ൽ ഡെ​ന്നീ ജോ​സ​ഫ് ആ​ണ് വീ​ട്ടി​ലും ഫാ​മി​ലും വെ​ള്ളം ക​യ​റി​യ​തോ​ടെ ര​ണ്ട് ലോ​റി ക​ളി​ലാ​യി പ​ശു​ക്ക​ളേ​യും കു​ടും​ബാ​ംഗ​ങ്ങ​ളേ​യു​മാ​യി ബ​ന്ധു വീ​ട്ടി​ലേ​ക്ക് പോ​യ​ത്.

വെ​ള്ളം ഇ​റ​ങ്ങി​യ​തോ​ടെ ഇ​ന്ന​ലെ പ​ശു​ക്ക​ളു​മാ​യി ഡെ​ന്നീ​യും കു​ടും​ബ​വും തി​രി​ച്ചെ​ത്തി. അ​തി​ര​ന്പു​ഴ നാ​ല്പാപ്പത്തി മ​ല​യി​ലെ ബ​ന്ധു​വീ​ട്ടി​ലാ​യി​രു​ന്നു ഒ​ന്പ​തു ദി​വ​സം.പ​ര​ന്പ​രാ​ഗ​ത​മാ​യി ക്ഷീ​ര ക​ർ​ഷ​ക കു​ടും​ബ​മാ​യി​രു​ന്നു ഡെ​ന്നി​യു​ടേ​ത്. ര​ണ്ടോ മൂ​ന്നോ പ​ശു​ക്ക​ളെ വ​ള​ർ​ത്തി വ​ന്ന കു​ടും​ബം ര​ണ്ടു മാ​സം മു​ന്പാ​ണ് കൂ​ടു​ത​ൽ പ​ശു​ക്ക​ളെ വാ​ങ്ങി ഫാം ​തു​ട​ങ്ങി​യ​ത് .

12 ക​റ​വ​പ​ശു​ക്ക​ളും ഏ​ഴ് കി​ടാ​ങ്ങ​ളു​മാ​ണ് ഇ​പ്പോ​ൾ ഫാ​മി​ലു​ള്ള​ത്. ക്ഷീ​ര​സം​ഘ​ത്തി​ൽ നി​ന്നും സൗ​ജ​ന്യ​മാ​യി ല​ഭിക്കു​ന്ന വൈ​ക്കോ​ലും കാ​ലി​ത്തീ​റ്റ​യും മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പ​ശു​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് പ​ച്ച​പ്പു​ല്ല് ല​ദി​ക്കാ​താ​വു​ക​യും ലോ​റി യാ​ത്ര​യു​ടെ ക്ഷീ​ണ​വും മൂ​ലം നൂ​റ് ലി​റ്റ​റി​ല​ധി​കം പാ​ൽ ല​ഭി​ച്ചി​രു​ന്ന​ത് 60 ലി​റ്റ​റാ​യി കു​റ​ഞ്ഞ​താ​യി ഡെ​ന്നീ​സ് പ​റ​ഞ്ഞു .

കാ​യ​ലി​ൽ നി​ന്നും പു​ല്ലെ​ത്തി​ച്ച് ന​ൽ​കു​ക കൂ​ടി ചെ​യ്താ​ലും മൂ​ന്നാ​ഴ്ച ക​ഴി​ഞ്ഞാ​ൽ പ​ഴ​യ​തു​പോ​ലെ പാ​ൽ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ൻ .ഭാ​ര്യ ലി​റ്റി മാ​ത്യു​വും മാ​താ​വ് ത്രേ​സ്യാ​മ്മ ജോ​സ​ഫും നാ​ല് ആ​ണ്‍​മ​ക്ക​ളും പ​ശു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും പ​രി​പാ​ല​ന​ത്തി​നും പ്രോ​ത്സാ​ഹ​ന​വു​മാ​യി ഒ​പ്പ​മു​ണ്ട്.

Related posts