നി​ർ​ഭ​യ കേ​സ് പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം! പു​തി​യ ഭീ​ഷ​ണിയുമായി പ്ര​തി അ​ക്ഷ​യ് കു​മാ​ർ സിം​ഗി​ന്‍റെ ഭാ​ര്യ ദേ​വി​

ന്യൂ​ഡ​ൽ​ഹി: ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​മാ​യി നി​ർ​ഭ​യ കേ​സ് പ്ര​തി അ​ക്ഷ​യ് കു​മാ​ർ സിം​ഗി​ന്‍റെ ഭാ​ര്യ പു​നി​ത ദേ​വി.

നി​ർ​ഭ​യ കേ​സ് പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ​യാ​ണു പു​തി​യ ദേ​വി​യു​ടെ ഭീ​ഷ​ണി.

കു​ട്ടി​ക​ളു​മാ​യി രാ​വി​ലെ മു​ത​ൽ പു​നി​ത കോ​ട​തി​ക്കു പു​റ​ത്തു​ണ്ടാ​യി​രു​ന്നു. ഇ​ട​യ്ക്ക് ഇ​വ​ർ ബോ​ധം മ​റ​ഞ്ഞു വീ​ഴു​ക​യും, ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്തു.

ബോ​ധം വീ​ണ്ടെ​ടു​ത്ത ശേ​ഷം പു​നി​ത ചെ​രു​പ്പ് ഉ​പ​യോ​ഗി​ച്ച് സ്വ​യം​അ​ടി​ക്കാ​ൻ തു​ട​ങ്ങി. ത​നി​ക്കു ജീ​വി​ക്കാ​ൻ ആ​ഗ്ര​ഹ​മി​ല്ലെ​ന്നും ജീ​വ​നൊ​ടു​ക്കു​മെ​ന്നും ആ​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ബി​ഹാ​റി​ലെ പ്രാ​ദേ​ശി​ക കോ​ട​തി​യി​ൽ പു​നി​ത വി​വാ​ഹ​മോ​ച​ന​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഹ​ർ​ജി പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

മാ​ർ​ച്ച് 20-ന് ​രാ​വി​ലെ 5.30-നാ​ണ് തി​ഹാ​ർ ജ​യി​ലി​ൽ പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റു​ന്ന​ത്.

Related posts

Leave a Comment