കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​ത്ത​വ​രോ​ട് ഇ​നി ഉ​പ​ദേ​ശ​മി​ല്ല! നിയന്ത്രണം കടുപ്പിക്കുന്നത് ജാഗ്രത കുറയുന്നതിനാല്‍; ഡിജിപി പറയുന്നു…

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​ക​യാ​ണെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. ജ​ന​ങ്ങ​ളു​ടെ ജാ​ഗ്ര​ത കു​റ​യു​ന്ന​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​ത്ത​വ​രോ​ട് ഇ​നി ഉ​പ​ദേ​ശ​മി​ല്ലെ​ന്നും പി​ഴ​യ​ട​ക്കം ക​ർ​ശ​ന ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​ലീ​സ് ഇ​റ​ങ്ങു​ന്ന​ത് സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്കാ​നാ​ണെ​ന്നും ഡി​ജി​പി വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ല്ലാ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും വ്യാ​ഴാ​ഴ്ച മു​ത​ല്‍ സേ​വ​ന​സ​ജ്ജ​രാ​യി​രി​ക്കാ​ന്‍ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ടെ​ക്‌​നി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ലേ​ത് ഉ​ള്‍​പ്പെ​ടെ എ​ല്ലാ പോ​ലീ​സു​കാ​രും സേ​വ​ന​സ​ജ്ജ​രാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​ത്.

സം​സ്ഥാ​ന സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഒ​ഴി​കെ​യു​ള​ള എ​ല്ലാ സ്‌​പെ​ഷ​ല്‍ യൂ​ണി​റ്റു​ക​ളി​ലെ​യും എ​സ്പി​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള 90 ശ​ത​മാ​നം ജീ​വ​ന​ക്കാ​രു​ടെ​യും സേ​വ​നം ക്ര​മ​സ​മാ​ധാ​ന വി​ഭാ​ഗം എ​ഡി​ജി​പി​യ്ക്ക് ല​ഭ്യ​മാ​ക്കും.

Related posts

Leave a Comment