ധൻരാജ് വധക്കേസിൽ പ്ര​തി​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി; കു​റ്റ​പ​ത്രം ന​ല്‍​കി​യതി നാൽ ജാ​മ്യം അ​നു​വ​ദി​ക്കുരുതെന്ന പ്രോസി ക്യൂഷൻ വാദം കണക്കിലെടുത്താണ് തള്ളിയത്

ktm-court-lപ​യ്യ​ന്നൂ​ർ: ധ​ന്‍​രാ​ജ് വ​ധ​ക്കേ​സി​ലെ ഒ​മ്പ​താം പ്ര​തി​യാ​യ ആ​ർ​എ​സ്എ​സ് ക​ണ്ണൂ​ർ ജി​ല്ലാ കാ​ര്യ​വാ​ഹ​ക് വെ​ള്ളൂ​ര്‍ കാ​ര​യി​ല്‍ പി. ​രാ​ജേ​ഷ് കു​മാ​റി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി. സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന ധ​ന്‍​രാ​ജ് 2016 ജൂ​ലൈ 11ന് ​രാ​ത്രി​യി​ലാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.     ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ഒ​രു സം​ഘം  മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വീ​ട്ടി​ല്‍ ക​യ​റി ധ​ന്‍​രാ​ജി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.

ഈ ​കേ​സി​ല്‍​ത​ന്നെ പ്ര​തി​ചേ​ര്‍​ത്ത​തു രാ​ഷ്‌​ട്രീ​യ വൈ​രാ​ഗ്യം നി​മി​ത്ത​മാ​ണെ​ന്നും കേ​സു​മാ​യി ത​നി​ക്കു ബ​ന്ധ​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ജേ​ഷ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ആ​ദ്യം രാ​ജേ​ഷി​ന്‍റെ പേ​ര് പ്ര​തി​ക​ളു​ടെ കൂ​ട്ട​ത്തി​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​രു​ന്നെ​ങ്കി​ലും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നി​ല്ല. എ​ന്നാ​ല്‍, അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി കോ​ട​തി​യി​ല്‍ ന​ല്‍​കി​യ കു​റ്റ​പ​ത്ര​ത്തി​ല്‍ ത​ന്നെ ഒ​മ്പ​താം പ്ര​തി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നു തി​രി​ച്ച​റി​ഞ്ഞു രാ​ജേ​ഷ് ത​ല​ശേ​രി സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ന​ല്കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു.

തു​ട​ര്‍​ന്നാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ഫ്‌​ഐ​ആ​റി​ല്‍ ഒ​മ്പ​താം പ്ര​തി മ​റ്റൊ​രാ​ളാ​യി​രു​ന്നെ​ന്നും പി​ന്നീ​ട് കു​റ്റ​പ​ത്ര​ത്തി​ല്‍ ത​ന്നെ മ​നഃ​പൂ​ര്‍​വം പ്ര​തി​യാ​ക്കി​യെ​ന്നു​മാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​ര​ന്‍റെ വാ​ദം. എ​ന്നാ​ല്‍, കേ​സി​ല്‍ കു​റ്റ​പ​ത്രം ന​ല്‍​കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​തി​നെ പ്രോ​സി​ക്യൂ​ഷ​ന്‍ എ​തി​ര്‍​ത്തു. ഇ​തു ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

Related posts