സ്ഥാ​നാ​ര്‍​ഥി​യാ​വാ​ന്‍ ഒ​രു​ങ്ങി​ക്കോ​ളൂ… ധ​ര്‍​മ​ജ​ന് ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ഫോ​ണ്‍ കോ​ള്‍..! സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് മു​മ്പേ ധ​ര്‍​മ​ജ​ന്‍ ആ​ക്ടീ​വ്

കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ക്കാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്ര​മ​വ​ശേ​ഷി​ക്കെ സാ​ധ്യ​താ പ​ട്ടി​ക​യി​ലു​ള്‍​പ്പെ​ട്ട ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി പ്ര​തീ​ക്ഷ​യി​ല്‍.

ബാ​ലു​ശേ​രി​യി​ലാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ധ​ര്‍​മ​ജ​ന്‍റെ പേ​ര് പ​രി​ഗ​ണി​ച്ച​ത്. കെ​പി​സി​സി നേ​തൃ​ത്വം അം​ഗീ​ക​രി​ച്ച പ​ട്ടി​ക​യി​ലും ധ​ര്‍​മ​ജ​ന്‍ ഇ​ടം പി​ടി​ച്ചി​രു​ന്നു.

ഇ​ന്ന് വൈ​കി​ട്ട് ഡ​ല്‍​ഹി​യി​ല്‍ ചേ​രു​ന്ന കേ​ന്ദ്ര​തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ല്‍ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​വും.

സ്ഥാ​നാ​ര്‍​ഥി​യാ​വാ​ന്‍ ത​യാ​റാ​യി​രി​ക്കാ​ന്‍ ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ഫോ​ണ്‍ കോ​ള്‍ വ​ന്നി​രു​ന്ന​താ​യി ധ​ര്‍​മ​ജ​ന്‍ രാ​ഷ്‌ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​ വേ​ണു​ഗോ​പാ​ല്‍, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.

സ്ഥാ​നാ​ര്‍​ഥി​യാ​വാ​ന്‍ ഒ​രു​ങ്ങി​യി​രി​ക്കാ​നാ​ണ് ഇ​വ​ര്‍ വ്യ​ക്ത​മാ​ക്കി​യ​തെ​ന്നും പാ​ര്‍​ട്ടി തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​മെ​ന്നും ധ​ര്‍​മ​ജ​ന്‍ വ്യ​ക്ത​മാ​ക്കി.

സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്പു ത​ന്നെ ധ​ര്‍​മ​ജ​ന്‍റെ ബോ​ര്‍​ഡു​ക​ള്‍ മ​ണ്ഡ​ല​ത്തി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.

ഒ​ഐ​സി​സി (ഒാവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) റി​യാ​ദ് ക​മ്മി​റ്റി​യു​ടെ പേ​രി​ല്‍ കോ​ക്ക​ല്ലൂ​രി​ലാ​ണ് ബോ​ര്‍​ഡ് സ്ഥാ​പി​ച്ച​ത്.

കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ല്‍ വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ബോ​ര്‍​ഡ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും പോ​സ്റ്റ​ര്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് ആ​ഴ്ച​ക​ള്‍​ക്ക് മു​മ്പേ ബാ​ലു​ശേ​രി സ്ഥാ​നാ​ര്‍​ഥി​യാ​യി ധ​ര്‍​മ​ജ​ന്‍റെ പേ​ര് ഉ​യ​ര്‍​ന്നി​രു​ന്നു.

തു​ട​ര്‍​ന്ന് ബാ​ലു​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ പേ​രി​ല്‍ ധ​ര്‍​മ​ജ​നെ​തി​രേ വ്യാ​ജ ക​ത്തും പു​റ​ത്തു​വ​ന്നി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. യു​ഡി​എ​ഫ് യോ​ഗ തീ​രു​മാ​ന​മെ​ന്ന രീ​തി​യി​ല്‍ കെ​പി​സി​സി​ക്കു​ള്ള പ​രാ​തി രൂ​പേ​ണ​യാ​ണ് ക​ത്ത് പു​റ​ത്തി​റി​ങ്ങി​യ​ത്.

എ​ന്നാ​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള ക​ത്തു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ നി​സാ​ര്‍ ചേ​ലേ​രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment