സ്റ്റം​പി​നു പി​ന്നി​ൽ വീ​ണ്ടും ധോ​ണി​യു​ടെ “​മി​ന്ന​ൽ മാ​ജി​ക്; വെ​ട്ടി​ലാ​യ​ത് തേ​ഡ് അമ്പ​യ​ർ

ഹാ​മി​ൽ​ട്ട​ൻ: സ്റ്റം​പി​നു പി​ന്നി​ൽ വീ​ണ്ടും മി​ന്ന​ൽ പ്ര​ഹ​ര​വു​മാ​യി ധോ​ണി. കീ​വീ​സ് താ​രം ടിം ​സീ​ഫ​ർ​ട്ടാ​ണ് ഇ​ക്കു​റി ധോ​ണി​ക്ക് ഇ​ര​യാ​യി മ​ട​ങ്ങി​യ​ത്. കി​വീ​സി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​ന്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു ധോ​ണി​യു​ടെ പ്ര​ക​ട​നം.

ന്യൂ​സീ​ല​ൻ​ഡ് ഇ​ന്നിം​ഗ്സി​ലെ എ​ട്ടാം ഓ​വ​ർ എ​റി​ഞ്ഞ കു​ൽ​ദീ​പ് യാ​ദ​വി​ന്‍റെ പ​ന്തി​ലാ​ണ് സീ​ഫ​ർ​ട്ട് പു​റ​ത്താ​കു​ന്ന​ത്. ഓ​വ​റി​ലെ മൂ​ന്നാം പ​ന്ത് പ്ര​തി​രോ​ധി​ച്ച സീ​ഫ​ർ​ട്ടി​നു പി​ഴ​ച്ചു. പ​ന്ത് ധോ​ണി​യു​ടെ കൈ​ക​ളി​ൽ. നി​മി​ഷ​നേ​ര​ത്തി​ൽ ധോ​ണി സ്റ്റം​പി​ള​ക്കി. സീ​ഫ​ർ​ട്ടി​ന്‍റെ കാ​ൽ​പ്പാ​ദം ലൈ​നി​ന് തൊ​ട്ട​രി​കി​ലാ​യി​രു​ന്നു എ​ന്ന് റീ​പ്ലേ​യി​ൽ വ്യ​ക്ത​മാ​യി. മൂ​ന്നാം അ​ന്പ​യ​റി​നു​പോ​ലും തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ. ഒ​ടു​വി​ൽ സീ​ഫ​ർ​ട്ട് പു​റ​ത്ത് എ​ന്ന​താ​യി​രു​ന്നു അ​ന്പ​യ​റു​ടെ വി​ധി.

25 പ​ന്തി​ൽ​നി​ന്ന് 43 റ​ണ്‍​സു​മാ​യി സീ​ഫ​ർ​ട്ട് മ​ട​ങ്ങി. ഇ​ന്ത്യ​യു​ടെ ആ​ദ്യ വി​ക്ക​റ്റാ​യി​രു​ന്നു ഇ​ത്. 0.099 സെ​ക്ക​ൻ​ഡു​ക​ൾ മാ​ത്ര​മാ​ണ് സ്റ്റം​പിം​ഗി​നാ​യി ധോ​ണി​ക്ക് വേ​ണ്ടി​വ​ന്ന​ത്.

Related posts