അ​ഗ്യൂ​റോ​യ്ക്കു ഹാ​ട്രി​ക്; ചെ​ൽ​സി​യെ നാ​ണം​കെ​ടു​ത്തി മാ​ഞ്ച​സ്റ്റ​ർ സി​റ്റി

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രി​മി​യ​ർ ലീ​ഗി​ൽ ചെ​ൽ​സി​യെ നാ​ണം​കെ​ടു​ത്തി മാ​ഞ്ച​സ്റ്റ​ർ സി​റ്റി. ഹോം ​ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ മ​റു​പ​ടി​യി​ല്ലാ​ത്ത ആ​റു ഗോ​ളു​ക​ൾ​ക്ക് സി​റ്റി ചെ​ൽ​സി​യെ വീ​ഴ്ത്തി. 28 വ​ർ​ഷ​ത്തി​നി​ട​യി​ലെ ചെ​ൽ​സി​യു​ടെ ഏ​റ്റ​വും വ​ലി​യ പ​രാ​ജ​യ​മാ​ണി​ത്.

സെ​ർ​ജി​യോ അ​ഗ്യൂ​റോ​യു​ടെ ഹാ​ട്രി​ക് മി​ക​വി​ലാ​ണ് ഇ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ സി​റ്റി ഗോ​ള​ടി​ച്ചു​കൂ​ട്ടി​യ​ത്. റ​ഹിം സ്റ്റെ​ർ​ലിം​ഗ് ര​ണ്ടു ഗോ​ൾ നേ​ടി. ഗു​ണ്ടോ​ഗ​നാ​ണ് ശേ​ഷി​ച്ച ഒ​രു ഗോ​ൾ നേ​ടി​യ​ത്. ആ​ദ്യ പ​കു​തി​യി​ൽ സി​റ്റി എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളി​ന് മു​ന്നി​ട്ടു​നി​ന്നു.

1991-ൽ ​നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റി​നോ​ട് എ​തി​രി​ല്ലാ​ത്ത ഏ​ഴു ഗോ​ളി​നു പ​രാ​ജ​യ​പ്പെ​ട്ട​താ​യി​രു​ന്നു ചെ​ൽ​സി​യു​ടെ ഇ​തി​നു മു​ന്പു​ള്ള വ​ൻ പ​രാ​ജ​യം. ജ​യ​ത്തോ​ടെ ലി​വ​ർ​പൂ​ളി​നെ മ​റി​ക​ട​ന്ന് മാ​ഞ്ച​സ്റ്റ​ർ​സി​റ്റി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ചെ​ൽ​സി ആ​റാം സ്ഥാ​ന​ത്താ​ണ്.

Related posts