കോ​ട്ട​യ​ത്തും വ്യാ​ജ ഡീ​സ​ൽ! ഈ ഡീസല്‍ വാ​ഹ​ന​ങ്ങ​ളു​ടെ എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​ക്കും; ഉ​റ​വി​ടം തേ​ടി പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും

കോ​ട്ട​യം: കോ​ട്ട​യ​ത്ത് എ​ത്തി​യ വ്യാ​ജ ഡീ​സ​ലി​ന്‍റെ ഉ​റ​വി​ടം തേ​ടി അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു.

ഒ​രാ​ഴ്ച മു​ന്പാ​ണ് കോ​ട്ട​യം നാ​ഗ​ന്പ​ട​ത്തെ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ൽ നി​ന്നും വ്യാ​ജ ഡീ​സ​ൽ കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.

ലി​റ്റ​റി​നു 60 രൂ​പ​യ്ക്കാ​ണ് വ്യാ​ജ ഡീ​സ​ൽ വി​ല്പ​ന ന​ട​ത്തു​ന്ന​ത്. ന​ല്ല ഡീ​സ​ലി​നൊ​പ്പ​മാ​ണ് വ്യാ​ജ ഡീ​സ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

വ്യാ​ജ ഡീ​സ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തു വാ​ഹ​ന​ങ്ങ​ളു​ടെ എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​ക്കും.

കോ​ട്ട​യ​ത്ത് നി​ന്നും പി​ടി​ച്ചെ​ടു​ത്ത ഡീ​സ​ലി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യു​ന്ന​തി​നാ​യി വ്യാ​ജ ഡീ​സ​ലി​ന്‍റെ സാം​പി​ൾ പോ​ലീ​സ് കൊ​ച്ചി​ൻ റീ​ഫൈ​ന​റി​യി​ൽ ന​ല്കി​യി​രി​ക്കു​ക​യാ​ണ്.

ഇ​തി​ന്‍റെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷ​മേ ഈ ​ഡീ​സ​ലി​ൽ ചേ​ർ​ത്തി​രി​ക്കു​ന്ന പ​ദാ​ർ​ഥ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ക്കു​ക​യു​ള്ളൂ.

ഇ​തി​നു പു​റ​മേ ഇ​ത്ത​ര​ത്തി​ലു​ള്ള ഡീ​സ​ൽ കോ​ട്ട​യ​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഒ​രു പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​ന്പ​നി​യാ​ണ്.

മും​ബൈ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന ക​ന്പ​നി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്.

ഇ​തി​ന്‍റെ ഉ​ട​മ​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് കോ​ട്ട​യം ഈ​സ്റ്റ് എ​സ് എ​ച്ച്ഒ റി​ജോ പി. ​ജോ​സ​ഫ് പ​റ​ഞ്ഞു.

ഇ​ത്ത​ര​ത്തി​ലു​ള്ള വ്യാ​ജ ഡീ​സ​ലു​ക​ൾ പി​ടി​കൂ​ടു​ന്ന​തി​നു പോ​ലീ​സി​നൊ​പ്പം മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ച​താ​യി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ ടോ​ജോ എം. ​തോ​മ​സും പ​റ​ഞ്ഞു.

ഡീ​സ​ൽ വി​ല കു​തി​ച്ചു​യ​ർ​ന്ന​തോ​ടെ​യാ​ണ് വ്യാ​ജ ഡീ​സ​ൽ​മാ​ഫി​യ​യും സ​ജീ​വ​മാ​യ​ത്. മാ​സ​ങ്ങ​ൾ​ക്കു മു​ന്പു മു​ത​ൽ സം​സ്ഥാ​ന​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള ഡീ​സ​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചെ​ങ്കി​ലും ഇ​തി​ന്‍റെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ചു കൃ​ത്യ​മാ​യ വി​വ​ര​മി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റണി രാ​ജു ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ​ക്ക് വ്യാ​ജ ഡീ​സ​ൽ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കോ​ട്ട​യം ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി​യ​ത്.

കോ​ട്ട​യ​ത്ത് വ്യാ​ജ ഡീ​സ​ൽ കൈ​മാ​റി​യി​രു​ന്ന​തു രാ​ത്രി​യി​ലാ​ണ്. ഇ​തി​ന്‍റെ ഏ​ജ​ന്‍റു​മാ​ർ ബ​സു​ട​മ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി സം​സാ​രി​ച്ചു.

തു​ക പ​റ​ഞ്ഞു ഉ​റ​പ്പി​ച്ച​ശേ​ഷം രാ​ത്രി​യി​ൽ ബാ​ര​ലു​ക​ളി​ൽ ഡീ​സ​ൽ എ​ത്തി​ച്ചു കൈ​മാ​റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ബാ​ര​ലു​ക​ളി​ൽ എ​ത്തി​ക്കു​ന്ന ഡീ​സ​ൽ പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് ടാ​ങ്കി​ൽ നി​റ​യ്ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.

അ​തി​വേ​ഗ​ത്തി​ൽ ക​ത്തി​പ്പി​ടി​ക്കാ​വു​ന്ന ബ​യോ ഡീ​സ​ലാ​ണ് വ്യാ​ജ ഡീ​സ​ലാ​യി എ​ത്തു​ന്ന​ത്. അ​തി​നാ​ൽ അ​പ​ക​ട സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്.

Related posts

Leave a Comment