മാലിന്യം വലിച്ചെറിഞ്ഞപ്പോൾ പിടിവീഴുമെന്ന് അറിഞ്ഞില്ല ! ചതിച്ചത്‌ ഫ്ളി​പ്കാ​ർ​ട്ട് കവര്‍

കോ​ട്ട​യം: പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 22- ാം വാ​ർ​ഡി​ലെ മി​നി എം​സി​എ​ഫി​നു സ​മീ​പം മാ​ലി​ന്യ​ങ്ങ​ൾ സ്ഥി​ര​മാ​യി വ​ലി​ച്ചെ​റി​ഞ്ഞ​യാ​ൾ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും നോ​ട്ടീ​സ് ന​ൽ​കി 5000 രൂ​പ പി​ഴ​യീ​ടാ​ക്കി.

മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന സം​ഭ​വം പ​തി​വാ​യ​തോ​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നി മാ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹ​രി​ത​ക​ർ​മ സേ​ന മാ​ലി​ന്യം പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

മാ​ലി​ന്യ​ത്തി​ൽ​നി​ന്നും ലി​ഭി​ച്ച ഫ്ളി​പ്കാ​ർ​ട്ട് ക​വ​റി​ൽ നി​ന്നാ​ണ് വി​ലാ​സ​ക്കാ​ര​നെ തി​രി​ച്ച​റി​ഞ്ഞ​ത്.

വ​ഴി​യോ​ര​ങ്ങ​ളി​ൽ വ​ച്ചി​രി​ക്കു​ന്ന മി​നി എം​സി​എ​ഫ് ഹ​രി​ത ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ​ക്കു ഭ​വ​ന​ങ്ങ​ളി​ൽ​നി​ന്ന് ശേ​ഖ​രി​ക്കു​ന്ന ശു​ചി​ത്വ​മു​ള്ള പ്ലാ​സ്റ്റി​ക്കു​ക​ൾ സൂ​ക്ഷി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള​താ​ണ്.

ഇ​വി​ടെ മാ​ലി​ന്യ​വും പാ​ഴ് വ​സ്തു​ക്ക​ളും വ​ലി​ച്ചെ​റി​യു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​വും ശി​ക്ഷാ​ർ​ഹ​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​റി​യി​ച്ചു.

 

Related posts

Leave a Comment