അ​ന്ന് ശാ​ലി​നി​യു​ടെ മു​മ്പി​ല്‍ പ്രാ​ങ്ക് ചെ​യ്ത് പാ​ളി​യ​പ്പോ​ള്‍ കൊ​ണ്ട​ത് ഒ​ന്നാ​ന്ത​രം അ​ടി ! അ​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി ദി​ലീ​പ്

മ​ല​യാ​ള സി​നി​മ​യി​ലെ സൂ​പ്പ​ര്‍​താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് ദി​ലീ​സ്. മി​മി​ക്രി രം​ഗ​ത്തു നി​ന്ന് സി​നി​മ​യി​ലെ​ത്തി താ​ര​മാ​യ ന​ട​നാ​ണ് അ​ദ്ദേ​ഹം.

ക​മ​ലി​ന്റെ സം​വി​ധാ​ന സ​ഹാ​യി ആ​യി എ​ത്തി​യ ദി​ലീ​പ് ചെ​റി​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്ത് കൊ​ണ്ടാ​ണ് അ​ഭി​ന​യ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.

പി​ന്നീ​ട് നാ​യ​ക​നാ​യി മാ​റി​യ താ​രം മ​ല​യാ​ള സി​നി​മ​യു​ടെ എ​ല്ലാ​മെ​ല്ലാ​മാ​യി മാ​റു​ക​യാ​യി​രു​ന്നു.

ഇ​പ്പോ​ഴി​താ പ​ണ്ട് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളു​മാ​യി പ്രാ​ങ്ക് ചെ​യ്ത​തി​ന്റെ ക​ഥ പ​റ​യു​ക​യാ​ണ് താ​രം.

ക​ളി​യൂ​ഞ്ഞാ​ല്‍ എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ല്‍ വെ​ച്ച് ന​ടി ശാ​ലി​നി​യു​ടെ മു​ന്നി​ല്‍ വെ​ച്ച് പ്രാ​ങ്ക് ചെ​യ്തു​വെ​ന്നും എ​ന്നാ​ല്‍ അ​ത് പൊ​ളി​ഞ്ഞു​പോ​യെ​ന്നും പി​ന്നാ​ലെ യൂ​ണി​റ്റ് അം​ഗ​മാ​യ സ​തീ​ഷ് ശ​രി​ക്കും അ​ടി​കൊ​ണ്ടു​വെ​ന്നും ദി​ലീ​പ് പ​റ​യു​ന്നു.

സെ​റ്റി​ല്‍ ആ​ളു​ക​ളെ​ത്തു​മ്പോ​ള്‍ ത​ങ്ങ​ള്‍ ഓ​രോ​ന്നു പ്ലാ​ന്‍ ചെ​യ്യും. എ​ന്തെ​ങ്കി​ലു​മൊ​ക്കെ പ​റ​ഞ്ഞാ​ല്‍ ഉ​ട​നെ അ​ടി​യാ​യി​രി​ക്കു​മെ​ന്നും സ​തീ​ഷ് ത​ന്റെ നേ​രെ​യാ​യി​രു​ന്നു നി​ന്ന​തെ​ന്നും അ​വ​ന്റെ കൈ​യ്യി​ലാ​യി​രി​ക്കും താ​ന്‍ അ​ടി​ക്കു​ന്ന​തെ​ന്നും കൃ​ത്യ​സ​മ​യ​ത്ത് അ​വ​ന്‍ ത​ല​തി​രി​ക്കു​ക​യും ആ​ളു​ക​ള്‍ കാ​ണു​മ്പോ​ള്‍ മു​ഖ​ത്ത് അ​ടി കി​ട്ടി​യ​ത് പോ​ലെ നി​ല്‍​ക്കു​ക​യും ചെ​യ്യു​മെ​ന്നും ആ​ളു​ക​ള്‍ അ​ന്തം വി​ട്ട് നോ​ക്കു​മെ​ന്നും ദി​ലീ​പ് പ​റ​യു​ന്നു.

എ​ന്നാ​ല്‍ ശാ​ലി​നി​ക്ക് മു​ന്നി​ല്‍ വെ​ച്ച് ചെ​യ്ത​പ്പോ​ള്‍ പ​ണി ശ​രി​ക്കും പാ​ളി. സ​തീ​ഷ് ര​ണ്ട് കു​പ്പി​ക​ളു​മെ​ടു​ത്ത് ത​ങ്ങ​ളു​ടെ മു​ന്നി​ലേ​ക്ക് ചാ​ടി.

ഒ​രു കു​പ്പി ത​റ​യി​ല്‍ വെ​ക്കാ​ന്‍ പ​റ്റി​യി​ല്ലെ​ന്നും ഇ​തോ​ടെ കൈ​യ്യി​ല്‍ അ​ടി​ക്കു​ന്ന​തി​ന് പ​ക​രം ശ​രി​ക്കും അ​ടി​ക്കേ​ണ്ടി വ​ന്നു​വെ​ന്നും ദി​ലീ​പ് പ​റ​യു​ന്നു.

പ​ല സി​നി​മ​യു​ടെ​യും ഷൂ​ട്ടി​നി​ടെ ത​ങ്ങ​ള്‍ ഇ​ങ്ങെ​നെ പ​ല​തും ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​തെ​ല്ലാം ശ​രി​ക്കും ര​സ​ക​ര​മാ​യ മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​ങ്ങ​ളാ​യി​രു​ന്നു​വെ​ന്നും ന​ട​ന്‍ പ​റ​യു​ന്നു.

Related posts

Leave a Comment