അ​ന്ന് ശാ​ലി​നി​യു​ടെ മു​മ്പി​ല്‍ പ്രാ​ങ്ക് ചെ​യ്ത് പാ​ളി​യ​പ്പോ​ള്‍ കൊ​ണ്ട​ത് ഒ​ന്നാ​ന്ത​രം അ​ടി ! അ​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി ദി​ലീ​പ്

മ​ല​യാ​ള സി​നി​മ​യി​ലെ സൂ​പ്പ​ര്‍​താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് ദി​ലീ​സ്. മി​മി​ക്രി രം​ഗ​ത്തു നി​ന്ന് സി​നി​മ​യി​ലെ​ത്തി താ​ര​മാ​യ ന​ട​നാ​ണ് അ​ദ്ദേ​ഹം. ക​മ​ലി​ന്റെ സം​വി​ധാ​ന സ​ഹാ​യി ആ​യി എ​ത്തി​യ ദി​ലീ​പ് ചെ​റി​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്ത് കൊ​ണ്ടാ​ണ് അ​ഭി​ന​യ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. പി​ന്നീ​ട് നാ​യ​ക​നാ​യി മാ​റി​യ താ​രം മ​ല​യാ​ള സി​നി​മ​യു​ടെ എ​ല്ലാ​മെ​ല്ലാ​മാ​യി മാ​റു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ പ​ണ്ട് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളു​മാ​യി പ്രാ​ങ്ക് ചെ​യ്ത​തി​ന്റെ ക​ഥ പ​റ​യു​ക​യാ​ണ് താ​രം. ക​ളി​യൂ​ഞ്ഞാ​ല്‍ എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ല്‍ വെ​ച്ച് ന​ടി ശാ​ലി​നി​യു​ടെ മു​ന്നി​ല്‍ വെ​ച്ച് പ്രാ​ങ്ക് ചെ​യ്തു​വെ​ന്നും എ​ന്നാ​ല്‍ അ​ത് പൊ​ളി​ഞ്ഞു​പോ​യെ​ന്നും പി​ന്നാ​ലെ യൂ​ണി​റ്റ് അം​ഗ​മാ​യ സ​തീ​ഷ് ശ​രി​ക്കും അ​ടി​കൊ​ണ്ടു​വെ​ന്നും ദി​ലീ​പ് പ​റ​യു​ന്നു. സെ​റ്റി​ല്‍ ആ​ളു​ക​ളെ​ത്തു​മ്പോ​ള്‍ ത​ങ്ങ​ള്‍ ഓ​രോ​ന്നു പ്ലാ​ന്‍ ചെ​യ്യും. എ​ന്തെ​ങ്കി​ലു​മൊ​ക്കെ പ​റ​ഞ്ഞാ​ല്‍ ഉ​ട​നെ അ​ടി​യാ​യി​രി​ക്കു​മെ​ന്നും സ​തീ​ഷ് ത​ന്റെ നേ​രെ​യാ​യി​രു​ന്നു നി​ന്ന​തെ​ന്നും അ​വ​ന്റെ കൈ​യ്യി​ലാ​യി​രി​ക്കും താ​ന്‍ അ​ടി​ക്കു​ന്ന​തെ​ന്നും കൃ​ത്യ​സ​മ​യ​ത്ത് അ​വ​ന്‍ ത​ല​തി​രി​ക്കു​ക​യും ആ​ളു​ക​ള്‍ കാ​ണു​മ്പോ​ള്‍ മു​ഖ​ത്ത് അ​ടി കി​ട്ടി​യ​ത്…

Read More

ര​ണ്ട് ഭാ​ര്യ​മാ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​യി​രി​ക്കെ മൂ​ന്നാ​മ​തൊ​രു പെ​ണ്ണു​മാ​യി വീ​ട്ടി​ലെ​ത്തി അ​മ്രാ​ന്‍ മാ​ലി​ക് ! വീ​ഡി​യോ വൈ​റ​ല്‍…

ഒ​രേ സ​മ​യം ര​ണ്ടു ഭാ​ര്യ​മാ​രും ഗ​ര്‍​ഭി​ണി​ക​ളാ​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് യൂ​ട്യൂ​ബ​ര്‍ അ​മ്രാ​ന്‍ മാ​ലി​ക് വാ​ര്‍​ത്ത​കൡ ഇ​ടം​പി​ടി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് വ്യാ​പ​ക വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് അ​മ്രാ​നു നേ​രി​ടേ​ണ്ടി വ​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​നു പി​ന്നാ​ലെ ര​ണ്ടു ഭാ​ര്യ​മാ​രു​ടെ​യും ഗ​ര്‍​ഭ​കാ​ല വി​ശേ​ഷ​ങ്ങ​ളു​മാ​യി അ​മ്രാ​ന്‍ സ​ജീ​വ​മാ​യി. ഇ​വ​രു​ടെ കു​ടും​ബ​വി​ശേ​ഷ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി കാ​ഴ്ച​ക്കാ​രാ​ണു​ള്ള​ത്. ഇ​പ്പോ​ഴി​താ ര​ണ്ടു ഭാ​ര്യ​മാ​ര്‍​ക്ക് തു​ണ​യാ​യി അ​മ്രാ​ന്‍ മൂ​ന്നാ​മ​ത് ക​ല്യാ​ണം ക​ഴി​ച്ച​തോ​ടെ​യാ​ണ് ക​ളി കാ​ര്യ​മാ​യ​ത്. പു​തി​യൊ​രു യു​വ​തി​യെ​യും കൊ​ണ്ട് വീ​ട്ടി​ലെ​ത്തി​യ അ​മ്രാ​നെ​ക്ക​ണ്ട് ഭാ​ര്യ​മാ​ര്‍ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തൊ​രു പ്രാ​ങ്ക് ആ​യി​രു​ന്നെ​ന്ന് അ​മ്രാ​ന്‍ പി​ന്നീ​ട് വെ​ളി​പ്പെ​ടു​ത്തി. ഭാ​ര്യ​മാ​രെ പ​റ്റി​ക്കാ​ന്‍ പോ​കു​ക​യാ​ണെ​ന്നും എ​ങ്ങ​നെ​യാ​ണ് ഇ​തു ചെ​യ്യു​ന്ന​തെ​ന്നും വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ല്‍ അ​മ്രാ​ന്‍ പ​റ​യു​ന്നു. ഭാ​ര്യ​മാ​ര്‍ അ​റി​യാ​തെ വീ​ടി​ന​ക​ത്ത് കാ​മ​റ വെ​യ്ക്കു​ന്നു. ഇ​തി​നു​ശേ​ഷം വ​ര​ണ​മാ​ല്യം അ​ണി​ഞ്ഞ് ഒ​രു യു​വ​തി​ക്കൊ​പ്പം വീ​ട്ടി​ലേ​ക്ക് വ​രു​ന്ന അ​മ്രാ​ന്‍ താ​ന്‍ വീ​ണ്ടും വി​വാ​ഹി​ത​നാ​യെ​ന്നു പ​റ​യു​ന്നു. വ​ള​രെ രൂ​ക്ഷ​മാ​യാ​ണ് ഭാ​ര്യ​മാ​ര്‍ ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ച​ത്. കു​റ​ച്ചു നേ​ര​ത്തി​നു​ശേ​ഷം ഇ​തൊ​രു പ്രാ​ങ്ക് ആ​യി​രു​ന്നെ​ന്ന്…

Read More

ഈശ്വര മൂര്‍ഖന്‍ പാമ്പിനെയാണല്ലോ ചവിട്ടിയത് ! തന്നെ പറ്റിക്കാനെത്തിയ ഗുലുമാല്‍ അനൂപിന് തിരിച്ച് കിടിലന്‍ പണി കൊടുത്ത് നടി ഷംന കാസിം…

പ്രാങ്ക് വീഡിയോകളിലൂടെ സെലിബ്രിറ്റികളെ പറ്റിക്കുന്നതില്‍ വിരുതനായ ഗുലുമാല്‍ അനൂപിന് തിരിച്ചു പണി കൊടുത്തിരിക്കുകയാണ് നടി ഷംന കാസിം. പിറന്നാളിനു മുന്നോടിയായി ഷംനയിലെ ഒന്നു പറ്റിക്കാമെന്നു പറഞ്ഞാണ് അനൂപ് പ്രാങ്ക് കോള്‍ ചെയ്തത് എന്നാല്‍ നടി നല്‍കിയത് ഒരു ഒന്നൊന്നര പണിയാണ്. വീടിനടിയില്‍ ദിനോസറിന്റെ ഫോസിലുണ്ട്, വീട് എത്രയും പെട്ടന്ന് പൊളിക്കണമെന്നു പറഞ്ഞാണ് അനൂപ്, ഷംനയെ വിളിക്കുന്നത്. എന്നാല്‍ സംസാരം തുടങ്ങി അല്‍പസമയം കഴിഞ്ഞപ്പോള്‍ വിളിക്കുന്നത് അനൂപ് ആണെന്നു ഷംനയ്ക്കു പിടികിട്ടി. അതോടെ ആകെ ഗ്യാസു പോയ അവസ്ഥയിലായി അനൂപ്.

Read More