Set us Home Page

ഇഷ്ടമാണ്…പക്ഷെ അതിനെ പ്രണയമെന്ന് വിളിക്കാനാവില്ലായിരുന്നു ! മകള്‍ മീനാക്ഷിയില്‍ നിന്നുള്ള ചോദ്യം കേള്‍ക്കുമ്പോള്‍ ലൊക്കേഷനില്‍ നില്‍ക്കാനാവില്ല; പ്രണയത്തെക്കുറിച്ച് മനസ്സു തുറന്ന് ദിലീപ്…

മലയാളത്തിലെ സൂപ്പര്‍താരം ദിലീപിന്റെ ജീവിതം തന്നെ ഒരു സിനിമയ്ക്കു സമാനമാണ്. താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

അഭിമുഖത്തില്‍ കാവ്യ കാരണമാണ് മഞ്ജുവാര്യരില്‍ നിന്ന് വിവാഹമോചനം നേടിയതെന്ന വാദം താരം തള്ളിക്കളയുകയാണ്

മഞ്ജുവും താനും ഭാര്യാഭര്‍ത്താക്കന്മാര്‍ എന്നതിനേക്കാള്‍ എന്തും തുറന്നു സംസാരിക്കാന്‍ കഴിയുന്ന കൂട്ടുകാരെപ്പോലെയായിരുന്നു എന്ന് ദിലീപ് പറയുന്നു.

കാവ്യ കാരണമാണ് ജീവിതം പോയെങ്കില്‍ അതിലേക്ക് കൂടുതല്‍ അടുക്കുന്നത് തീക്കളിയാണ്. താന്‍ പിന്നെയതിലേക്ക് പോകില്ലായിരുന്നു.

സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധപ്രകാരമാണ് കാവ്യയെ വിവാഹം ചെയ്തത്. വിവാഹമോചനം നേടിയ ശേഷം താന്‍ ഒട്ടേറെ സമ്മര്‍ദ്ദം അനുഭവിച്ചെന്നും ദിലീപ് വ്യക്തമാക്കുന്നു.

ആരും ഒപ്പമുണ്ടായിരുന്നില്ലെന്നും മകള്‍ വളര്‍ന്നു വരുന്നതില്‍ ആശങ്കയേറിയപ്പോള്‍ ഷൂട്ടിംഗ് എറണാകുളത്തേക്കു മാത്രമായി പരിമിതപ്പെടുത്തിയെന്നും ദിലീപ് പറയുന്നു.

അച്ഛന്‍ എപ്പോഴാ വീട്ടില്‍ വരുന്നതെന്ന ചോദ്യം മകള്‍ മീനാക്ഷിയില്‍ നിന്നുള്ള ചോദ്യം കേള്‍ക്കുമ്പോള്‍ ലൊക്കേഷനില്‍ നില്‍ക്കാനാവുമായിരുന്നില്ലെന്നും ദിലീപ് വ്യക്തമാക്കുന്നു.

സഹോദരി അവരുടെ വീടുപേക്ഷിച്ച് തനിക്കും മകള്‍ക്കുമായി രണ്ടു വര്‍ഷം വീട്ടില്‍ വന്നു നിന്നെന്നും ദിലീപ് പറയുന്നു.കാവ്യ ജീവിതത്തില്‍ കടന്നുവന്നതിനെ കുറിച്ചും ദിലീപ് മനസുതുറന്നു.

വിവാഹവും വിവാഹമോചനവുമായി കാവ്യ മറുഭാഗത്തുണ്ടായിരുന്നുവെന്നും കാവ്യയുടെ വിവാഹജീവിതം തകരാന്‍ കാരണം താനെന്നു പലരും പറഞ്ഞ് പരത്തിയെന്നും ദിലീപ് പറയുന്നു.

മൂന്നര വര്‍ഷം അമ്മയും മകളും മാത്രമുള്ള ജീവിതമായിരുന്നു തനിക്ക് . ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു. എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ മകളോട് പറഞ്ഞു.

ചന്ദ്രനുദിക്കുന്ന ദിക്കില്‍ ഒന്നിച്ചഭിനയിക്കും മുന്‍പേ കാവ്യയെ അറിയാം. ഇഷ്ടമാണ്. പക്ഷെ അതിനെ പ്രണയമെന്ന് വിളിക്കാനാവില്ലായിരുന്നു.

തനിക്ക് മംമ്തയെ, നയന്‍താരയെ, നവ്യയെ, നിത്യയെ ഒക്കെ ഇഷ്ടമാണ് പക്ഷെ അത് പ്രണയമല്ല. കാവ്യ അനുഭവിക്കുന്ന പ്രശ്‌നമെല്ലാം കണ്ടുകൊണ്ടു നില്‍ക്കുകയുമാണ്. ശരിയെന്ന് തോന്നിയതനുസരിച്ച് കാവ്യയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു.

മകള്‍ ഉള്‍പ്പെടെ വീട്ടിലെല്ലാവര്‍ക്കും സമ്മതമായിരുന്നെങ്കിലും കാവ്യയുടെ വീട്ടിലെ പ്രതികരണം മറിച്ചായിരുന്നുവെന്നും ദിലീപ് പറയുന്നു.

കാവ്യയുടെ അമ്മക്ക് വിവാഹത്തില്‍ താത്പ്പര്യമില്ലായിരുന്നു. അവള്‍ക്ക് മറ്റാലോചനകള്‍ നടക്കുന്നു എന്നായിരുന്നു മറുപടി. ദിലീപിന്റെ ജീവിതം പോകാന്‍ കാരണം എന്ന പേരില്‍ കാവ്യ ബലിയാടാവുന്നു. അത് സത്യമെന്ന് പലരും പറയും എന്നായിരുന്നു അമ്മയുടെ പക്ഷം.

എന്തിനാണ് വെറുതെ കാവ്യയുടെ പേരും ചേര്‍ത്തു വിവാദത്തിനു ഇടവയ്ക്കുന്നതെന്ന സുഹൃത്തുക്കളുടെ ചോദ്യം മറുപക്ഷത്ത്. ഒടുവില്‍ എല്ലാരും മുന്‍കയ്യെടുത്ത് കല്യാണം നടത്തി എന്നും താരം പറയുന്നു.

മകള്‍ തന്നെ സംബന്ധിച്ച് പ്രാധാന്യമുള്ള വ്യക്തിയാണെന്നും അത്രയും വലിയ കുട്ടിയുടെ അമ്മയാവാന്‍ കാവ്യക്കോ, ഇനിയൊരാള്‍ അമ്മയായി വരുന്നത് മീനാക്ഷിക്കോ ഉള്‍ക്കൊള്ളാന്‍ ആവില്ലെന്ന ബോധ്യം നിലനിര്‍ത്തിക്കൊണ്ടാണ് വിവാഹംചെയ്തതതെന്നും ദിലീപ് പറയുന്നു.

കാവ്യയെ വിവാഹം ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്നും രണ്ടുമൂന്നു ദിവസം കൊണ്ടാണ് കല്യാണം പ്ലാന്‍ ചെയ്തതെന്നും ആദ്യം അറിയിച്ചത് മമ്മൂട്ടിയെ ആയിരുന്നുവെന്നും ദിലീപ് അഭിമുഖത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS