മ​ത്സ്യ ബ​ന്ധ​ന ബോ​ട്ടി​ൽ ഡീ​സ​ൽ ക​ട​ത്ത്; യുവാവിനെ കുടുക്കിയത് മണൽതിട്ട; പൂച്ചാക്കലിലെ സംഭവത്തിൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി പോലീസ്

പൂ​ച്ചാ​ക്ക​ൽ: വേ​മ്പ​നാ​ട്ടു കാ​യ​ലി​ൽ മ​ത്സ്യ ബ​ന്ധ​ന ബോ​ട്ടി​ൽ ഡീ​സ​ൽ ക​ട​ത്തി​യ ആ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​തു സം​ബ​ന്ധി​ച്ച് പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പാ​ല​ക്കാ​ട് കൊ​പ്പം പ​ഞ്ചാ​യ​ത്തി​ൽ മു​ണ്ട​ക്കാ​ട്ട് തൊ​ടി​യി​ൽ ഫൈ​സ​ൽ(44) ആ​ണ് റി​മാന്‌ഡിലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം പെ​രു​മ്പ​ളം ഇ​റ​പ്പു​ഴ ഭാ​ഗ​ത്ത് ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന മ​ത്സ്യ ബ​ന്ധ​ന ബോ​ട്ട് മ​ണ​ൽ​തി​ട്ട​യി​ൽ ഉ​റ​ച്ചു പോ​യി​രു​ന്നു. ഇ​യാ​ളെ സ​ഹാ​യി​ക്കാ​നാ​യി എ​ത്തി​യ മ​ത്സ്യ​ തൊ​ഴി​ലാ​ളി​ക​ൾ ആ​ണ് പ​ല ബാ​ര​ലു​ക​ളി​ലാ​യി ഡീ​സ​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത് ക​ണ്ട​ത്.

സം​ശ​യം തോ​ന്നി​യ തൊ​ഴി​ലാ​ളി​ക​ൾ പൂ​ച്ചാ​ക്ക​ൽ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ 1400 ലി​റ്റ​ർ ഡീ​സ​ൽ ക​ണ്ടെ​ത്തി. ഇ​യാ​ളു​ടെ പ​ക്ക​ൽ ഇ​ത്ര​യും ഡീ​സ​ൽ കൊ​ണ്ടു പോ​കു​ന്ന​തി​നി​നാ​യി യാ​തൊ​രു വി​ധ രേ​ഖ​ക​ളും ഇ​ല്ലാ​യി​രു​ന്നു.

ഡീ​സ​ൽ എ​ങ്ങോ​ട്ടാ​ണ് കൊ​ണ്ടുപോ​കാ​ൻ ശ്ര​മി​ച്ച​തെ​ന്നു പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ഡീ​സ​ലും ഇ​തു കൊ​ണ്ടു പോ​കു​വാ​ൻ ഉ​പ​യോ​ഗി​ച്ച ബാ​ര​ലും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

Related posts

Leave a Comment