മു​ൻ കാ​മു​ക​ന്‍റെ വി​വാ​ഹ​ദി​വ​സം യു​വ​തി​യു​ടെ പ്ര​തി​കാ​രം; യു​വാ​വി​ന്‍റെ മു​ഖ​ത്ത് ടോ​യ്‌​ലെ​റ്റ് ക്ലീ​ന​ർ ലോ​ഷ​ൻ ഒ​ഴി​ച്ച് പൊ​ള്ളി​ച്ചു

പ്ര​ണ​യ​പ്പ​ക​യി​ൽ ഒ​രു യു​വ​തി ന​ട​ത്തി​യ ക​ടും​കൈ​യു​ടെ വാ​ർ​ത്ത​യാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നു പു​റ​ത്തു​വ​രു​ന്ന​ത്. ദീ​ർ​ഘ​കാ​ലം താ​നു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന യു​വാ​വ് മ​റ്റൊ​രു വി​വാ​ഹം ക​ഴി​ക്കു​ന്ന​ത​റി​ഞ്ഞെ​ത്തി​യ യു​വ​തി വി​വാ​ഹ​വേ​ദി​യി​ൽ ക​യ​റി മു​ൻ കാ​മു​ക​ന്‍റെ മു​ഖ​ത്തു ടോ​യ് ലെ​റ്റ് ക്ലീ​നിം​ഗ് ലോ​ഷ​ൻ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ചി​റ്റൗ​നി സ്വ​ദേ​ശി രാ​കേ​ഷ് ബി​ന്ദു ചി​കി​ത്സ​യി​ലാ​ണ്. പ​രാ​തി​യെ​ത്തു​ട​ർ​ന്നു ല​ക്ഷ്മി എ​ന്ന യു​വ​തി​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ല്ലി​യ​യി​ലാ​ണ് സം​ഭ​വം.

രാ​കേ​ഷ് ബി​ന്ദും ല​ക്ഷ്മി​യും ദീ​ർ​ഘ​കാ​ലം പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ല​ക്ഷ്മി​യെ പ​ല​യി​ട​ങ്ങ​ളി​ലും രാ​കേ​ഷ് പാ​ർ​പ്പി​ച്ചി​രു​ന്നു​വ​ത്രെ.

എ​ന്നാ​ല്‍ യു​വാ​വ് പി​ന്നീ​ട് ബ​ന്ധ​ത്തി​ല്‍​നി​ന്നു പി​ന്മാ​റി മ​റ്റൊ​രു വി​വാ​ഹ​ത്തി​നു ത​യാ​റാ​യി. കാ​മു​ക​ന്‍റെ വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന വേ​ദി​യി​ലെ​ത്തി​യ ല​ക്ഷ്മി പ്ലാ​സ്റ്റി​ക് ബാ​ഗി​ലാ​ക്കി കൈ​വ​ശം ക​രു​തി​യി​രു​ന്ന ടോ​യ് ലെ​റ്റ് ക്ലീ​നിം​ഗ് ലോ​ഷ​ൻ യു​വാ​വി​ന്‍റെ മു​ഖ​ത്ത് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment