പ്രസവിക്കാൻ ഇനിയും സമയമുണ്ടല്ലോ..!  ഡോക്ടർമാരുടെ സമരം മൂലം ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ഒ​പി ടി​ക്ക​റ്റ് വി​ത​ര​ണം നി​ർ​ത്തി; ചികിത്‌സ കിട്ടാതെ ഗർഭിണികൾ വരാന്തയിൽ

ഗാ​ന്ധി​ന​ഗ​ർ: ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​രു​ടെ സ​മ​ര​ത്തെ തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​പി ടി​ക്ക​റ്റ് വി​ത​ര​ണം നി​ർ​ത്തി. ഇ​ന്നു രാ​വി​ലെ എ​ട്ടു​മ​ണി മു​ത​ൽ വി​ത​ര​ണം ചെ​യ്തു​വ​ന്ന ഒ​പി ടി​ക്ക​റ്റ് 9.30ന് ​അ​വ​സാ​നി​പ്പി​ച്ചു. ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലാ​ണ് ഒ​പി ടി​ക്ക​റ്റ് വി​ത​ര​ണം നി​ർ​ത്തി വ​ച്ച​ത്.

ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ഒ​രു ഡോ​ക്ട​ർ മാ​ത്ര​മാ​ണു​ള്ള​തെ​ന്നും അ​തി​നാ​ൽ ഇ​നി രോ​ഗി​ക​ൾ​ക്ക് ടി​ക്ക​റ്റ് ന​ല്കേ​ണ്ട എ​ന്നു​മാ​ണ് നി​ർ​ദേ​ശ​മു​ണ്ടാ​യ​തെ​ന്ന് ഒ​പി ടി​ക്ക​റ്റ് ന​ല്കു​ന്ന​വ​ർ രോ​ഗി​ക​ളോ​ട് പ​റ​ഞ്ഞു. ഒ​ൻ​പ​ത​ര ക​ഴി​ഞ്ഞ് വ​ന്ന​വ​രെ​ല്ലാം നി​രാ​ശ​രാ​യി. ചി​ല​ർ അ​വി​ടെ വ​രാ​ന്ത​യി​ലും മ​റ്റും കി​ട​ക്കു​ക​യാ​ണ്.

ഇ​ന്നു ഡേ​റ്റ് ന​ല്കി​യ ഗ​ർ​ഭി​ണി​ക​ൾ പോ​ലും ചീ​ട്ട് കി​ട്ടാ​തെ ചി​കി​ത്സ തേ​ടാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. പൂ​ർ​ണ ഗ​ർ​ഭി​ണി​ക​ൾ വ​രെ ചി​കി​ത്സ കി​ട്ടാ​തെ വ​രാ​ന്ത​യി​ൽ ഇ​രി​പ്പു​ണ്ടെ​ന്നാ​ണ് ല​ഭി​ച്ച വി​വ​രം. ഉ​ച്ച​യ്ക്ക് 12 മ​ണി വ​രെ​യാ​ണ് ഒ​പി ടി​ക്ക​റ്റ് വി​ത​ര​ണ​മു​ള്ള​ത്. ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം രോ​ഗി​ക​ളെ ബാ​ധി​ച്ചി​ല്ലെ​ന്നും ബ​ദ​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് അ​ധി​കൃ​ത​രു​ടെ വാ​ദം. ഇ​തി​നി​ട​യൊ​ണ് ഒ​പി ടി​ക്ക​റ്റ് വി​ത​ര​ണം പോ​ലും നി​ർ​ത്തി വ​ച്ച സം​ഭ​വം റി​പ്പോ​ർ​ട്ടു ചെ​യ്യു​ന്ന​ത്.

Related posts