മുത്തച്ഛന്‍റെ പ്രായമുള്ളയാൾ മൂ​ന്നു വ​യ​സു​കാ​രി​യോട് ചെയ്തത് കൊടും ക്രൂരത;  ഒളിവിൽപ്പോയ 73കാ​ര​ൻ പി​ടി​യി​ൽ


കു​മ​ളി: മൂ​ന്നു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ആ​ന​വി​ലാ​സം ശാ​സ്താം​ന​ട സ്വ​ദേ​ശി മു​ത്തു​രാ​ജി( 73 )നെ ​കു​മ​ളി പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. ക​ഴി​ഞ്ഞ 29നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

രാ​വി​ലെ വീ​ടീ​നു വെ​ളി​യി​ൽ ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന മ​റ്റു കു​ട്ടി​ക​ളെ വീ​ടു​ക​ളി​ലേ​യ്ക്കു പ​റ​ഞ്ഞു​വി​ട്ട​ ശേ​ഷം മൂ​ന്നു​വ​യ​സു​കാ​രി​യെ ഊ​ഞ്ഞാ​ലിലി​രു​ത്തി മു​ത്തു​രാ​ജ് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് എ​ത്തി​യ കു​ട്ടി​യു​ടെ അ​മ്മ വി​വ​രം ചൈ​ൽ​ഡ് ലൈ​നി​ൽ അ​റി​യി​ച്ചു. ചൈ​ൽ​ഡ് ലൈ​നി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം വി​വ​രം പോ​ലീ​സി​നു കൈ​മാ​റി.

സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ​പ്പോ​യ മു​ത്തു​രാ​ജി​നെ തേ​നി​യി​ൽ​നി​ന്നു കു​മ​ളി പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കു​മ​ളി എ​സ്എ​ച്ച്ഒ ജോ​ബി​ൻ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

Related posts

Leave a Comment