സൗജന്യമായി വിതരണം ചെയ്യാന്‍ എത്തിച്ച വാക്‌സിന്‍ മറിച്ചുവിറ്റു ! ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍;സംഭവം നടത്തിയത് ആസൂത്രിതമായി…

സൗജന്യ വിതരണത്തിനായി കൊണ്ടുവന്ന കോവിഡ് വാക്‌സിന്‍ മറിച്ചുവിറ്റ സംഭവത്തില്‍ ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.

ബംഗളൂരു മഞ്ജുനാഥനഗര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് തട്ടിപ്പ് നടന്നത്. 500 രൂപയ്ക്കാണ് ഇവര്‍ വാക്സിന്‍ മറിച്ചുവിറ്റിരുന്നത്.

വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും, കരിഞ്ചന്തയിലെ കൊവിഡ് മരുന്നു വില്‍പനയും നഗരത്തില്‍ തുടരുന്ന വേളയിലാണ് ഡോക്ടര്‍ തന്നെ അറസ്റ്റിലായത്.

കേന്ദ്രത്തില്‍, കരാറടിസ്ഥാനത്തില്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന ഡോ പുഷ്പിത, ഇവരുടെ ബന്ധു പ്രേമ എന്നിവരുള്‍പ്പെടെ മൂന്ന് പേരാണ് പോലീസിന്റെ പിടിയിലായത്.

ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനെത്തിച്ച വാക്സിന്‍ ഡോക്ടര്‍ പുഷ്പിത ആദ്യം ബന്ധുവായ പ്രേമയുടെ വീട്ടിലേക്ക് കടത്തുകയായിരുന്നു.

തുടര്‍ന്ന് ദിവസവും വൈകീട്ട് നാലിന് വീട്ടില്‍വച്ച് വിതരണം ചെയ്തെന്നും പോലീസ് പറയുന്നു. ഏപ്രില്‍ 23 മുതല്‍ സംഘം തട്ടിപ്പ് തുടരുന്നുണ്ടെന്നും ബംഗളൂരു വെസ്റ്റ് ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു.

Related posts

Leave a Comment