വനിതാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തുന്ന തരത്തിൽ പോസ്റ്റർ; ഡോ​ക്ട​ർ​മാ​ർ പ്രക്ഷോ​ഭ​ത്തി​ലേ​ക്ക്; ജോലി നിയമനവുമായി ബന്ധപ്പെട്ട് സമരം നടത്തിയവർക്കെതിരേ കേസ് നൽകിയതാണ്  പോസ്റ്ററിനു പിന്നിലെന്ന്  ഡോക്ടർമാർ

കൊ​ച്ചി: ബി​നാ​നി​പു​രം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ര​ശ്മി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തും വി​ധം പോ​സ്റ്റ​റു​ക​ൾ പ​തി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ഗ​വ​. മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ യോ​ഗം ചേ​ർ​ന്നു.

ബി​നാ​നി​പു​രം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​യോ​ഗം കെ​ജി​എം​ഒ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​ദീ​പ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ഡോ. ​ഷി​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​പി.​ജെ. സി​റി​യ​ക്, ഡോ. ​സൈ​ന മേ​രി, ഡോ. ​അ​നൂ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബി​നാ​നി​പു​രം പ്രാ​ഥ​മി​കാ​രോ​ഗ്യകേ​ന്ദ്ര​ത്തി​ൽ ലാ​ബ് ടെ​ക്നീ​ഷ​നെ നി​യ​മി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ഴി​ഞ്ഞ 12 ന് ​എ​ഐ​വൈ​എ​ഫി​ന്‍റെ നേതൃത്വത്തിൽ ആ​ശു​പ​ത്രി ഉ​പ​രോ​ധി​ച്ചി​രു​ന്നു. ലാ​ബ് ടെ​ക്നീ​ഷ​നെ നി​യ​മി​ക്കേ​ണ്ട​ത് പ​ഞ്ചാ​യ​ത്താ​ണെ​ന്ന് അ​റി​യി​ച്ചി​ട്ടും ഇ​വ​ർ മ​ട​ങ്ങി​പ്പോ​കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സി​നെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രെ നീ​ക്കി​യ​ത്.

ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​വും ജോ​ലിയും ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന് പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രേ ഡോ.​ ര​ശ്മി പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ പ്ര​തി​കാ​ര​മെ​ന്ന​വിധമാ​ണ് ഡോ​ക്ട​ർ​ക്കെ​തി​രേ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പോ​സ്റ്റ​റു​ക​ൾ ഉ​യ​ർ​ന്ന​ത്. ആ​ശു​പ​ത്രി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ന്ന​ലെ പ്ര​തി​ഷേ​ധ യോ​ഗം ചേ​ർ​ന്ന​ത്.

തീ​രു​മാ​നം ആ​യി​ല്ലെ​ങ്കി​ൽ ഇ​ന്നു മു​ത​ൽ ബി​നാ​നി​പു​രം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഒ​പി ബ​ഷ്ക​രി​ക്കു​മെ​ന്ന് ഡോ. ​പി.​ജെ. സി​റി​യ​ക് പ​റ​ഞ്ഞു. ഒ​പ്പം ജി​ല്ലാ, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​തി​ഷേ​ധ യോ​ഗ​ങ്ങ​ളും ഡി​എം​ഒ ഓ​ഫീ​സി​ന് മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​ത്യഗ്ര​ഹ​വും ന​ട​ത്തുമെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts