മരണമുഖത്തുനിന്നും മനോദൈര്യത്തോടെ ശിവപ്രസാദ് രക്ഷപ്പെടുത്തിയത് 1800 പേരെ;  തങ്ങളുടെ ജീവൻ രക്ഷിച്ചയാളെ ആദരിച്ച് ചൂർണിക്കര പഞ്ചായത്ത് നിവാസികളും

ആ​ലു​വ: മ​ര​ണ​മു​ഖ​ത്ത് നി​ന്നും 1800 പേ​രെ ത​നി​ച്ച് ര​ക്ഷ​പ്പെ​ടു​ത്തി​യ അ​മ്പാ​ട്ടു​കാ​വ് മു​ണ്ടേ​ത്ത് പ​റ​മ്പി​ൽ ശി​വ​പ്ര​സാ​ദി​ന് ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ളു​ടെ ആ​ദ​ര​വ്. ര​ക്ഷ​പ്പെ​ട്ട​വ​ർ ചേ​ർ​ന്ന് ഒ​രു പ​വ​ൻ സ്വ​ർ​ണ​മോ​തി​ര​വും പൊ​ന്ന​ട​യും അ​ണി​യി​ച്ചാ​ണ് ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ക​രാ​റു ജോ​ലി​ക്കാ​ര​നാ​യ ശി​വ​പ്ര​സാ​ദി​നെ ആ​ദ​രി​ച്ച​ത്.

അ​ണ​ക്കെ​ട്ട് തു​റ​ന്ന​തി​നെ തു​ട​ർ​ന്ന് പെ​രി​യാ​ർ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​പ്പോ​ൾ ആ​ദ്യം മു​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളാ​ണ് അ​മ്പാ​ട്ടു​കാ​വ്‌ , ക​മ്പ​നി​പ്പ​ടി, ഇ​ട​മു​ള പ​രി​സ​ര​വു​മെ​ല്ലാം. ക​മ്പ​നി​പ്പ​ടി​യി​ലെ കൊ​ച്ചി മെ​ട്രോ സ്റ്റേ​ഷ​നും ദേ​ശീ​യ പാ​ത​യും മു​ങ്ങി​പ്പോ​യി. മി​ന്ന​ൽ വേ​ഗ​ത്തി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​തി​നാ​ൽ ഫ്ളാ​റ്റു​ക​ളി​ലും വീ​ടു​ക​ളി​ലു​മു​ള്ള​വ​ർ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​നാ​വാ​തെ വി​ഷ​മി​ച്ചു. ഈ ​സ​മ​യ​ത്താ​ണ് ശി​വ​പ്ര​സാ​ദ് അ​വി​ടെ​യെ​ത്തി​യ​ത്.

പെ​രി​യാ​റി​ന്‍റെ തീ​ര​പ്ര​ദേ​ശ​മാ​യ​തി​നാ​ൽ വെ​ള്ളം കു​ത്തി​യൊ​ഴു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു. ബൈ​ക്ക് വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച ശേ​ഷം അ​മ്പാ​ട്ടു​കാ​വി​ലു​ള്ള കൊ​ച്ചി​ൻ റി​ഫൈ​ന​റി​യു​ടെ പ​മ്പ് ഹൗ​സി​ലെ​ത്തി വ​ലി​യ വ​ള്ളം സം​ഘ​ടി​പ്പി​ച്ചു. ഇ​പ്പോ​ൾ ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ക​രാ​റു​കാ​ര​നാ​ണെ​ങ്കി​ലും നേ​ര​ത്തെ വ​ർ​ഷ​ങ്ങ​ളോ​ളം മ​ണ​ൽ വാ​ര​ൽ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ശി​വ​പ്ര​സാ​ദി​ന് വ​ള്ളം തു​ഴ​യ​ൽ ന​ന്നാ​യ​റി​യാം.

കു​ത്തി​യൊ​ഴു​കു​ന്ന മ​ല​വെ​ള്ള​പാ​ച്ചി​ലി​നെ​തി​രെ വ​ഞ്ചി​യു​മാ​യി ശി​വ​പ്ര​സാ​ദ് പ​ല​വ​ട്ടം തു​ഴ​ഞ്ഞു. ഓ​രോ ത​വ​ണ​യും മു​പ്പ​തി​ലേ​റെ ആ​ളു​ക​ളെ വീ​തം ക​ര​യി​ലെ​ത്തി​ച്ചു. വ​ഞ്ചി കു​ത്താ​ൻ അ​റി​യാ​വു​ന്ന മ​റ്റാ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ 1800ഓ​ളം പേ​രെ​യും ക​ര​യി​ലെ​ത്തി​ച്ച​ത് ശി​വ​പ്ര​സാ​ദ് ത​നി​ച്ചാ​യി​രു​ന്നു.

Related posts