മ​രു​ന്ന് വേ​ണ്ട ഡോ​ക്ട​ര്‍ സാ​റെ.. മ​ദ്യം മ​തി..! പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​ക്ക് നീ​ണ്ട​ ക്യൂ

പ​യ്യ​ന്നൂ​ര്‍: സ്ഥ​ലം: പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി… സ​മ​യം: ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന്. ഡോ​ക്ട​റു​ടെ കു​റു​പ്പ​ടി​യി​ല്‍ മ​ദ്യം ല​ഭി​ക്കു​മെ​ന്ന​റി​ഞ്ഞ് എ​ത്തി​യ​താ​ണ് മ​ധ്യ​വ​യ​സ്‌​ക​ൻ.

ഡോ​ക്ട​റെ ത​പ്പി​പ്പി​ടി​ച്ച് വി​റ​ച്ച് വി​റ​ച്ച് ആ​ശു​പ​ത്രി​ക്കെ​ട്ടി​ട​ത്തി​ന്‍റെ മു​കി​ള്‍ നി​ല​യി​ലെ​ത്തി​യ ഇ​യാ​ള്‍ വ​ന്ന കാ​ര്യം പ​റ​ഞ്ഞു. ‘മ​ദ്യ​പ​ന്മാ​ര്‍​ക്ക് ഡോ​ക്ട​റു​ടെ കു​റു​പ്പ​ടി​യി​ല്‍ മ​ദ്യം കി​ട്ടു​മെ​ന്ന​റി​ഞ്ഞ് കു​റു​പ്പ​ടി വാ​ങ്ങാ​ന്‍ വ​ന്ന​താ​ണ്.

ഈ​യ​വ​സ്ഥ ഇ​നി​യും സ​ഹി​ക്കാ​ന്‍ പ​റ്റി​ല്ല’. ഒ​റ്റ​നോ​ട്ട​ത്തി​ല്‍​ത​ന്നെ ആ​ളു​ടെ പ​ര​വേ​ശം മ​ന​സി​ലാ​ക്കി​യ ഡോ​ക്ട​ര്‍ ഇ​യാ​ളെ പ​രി​ശോ​ധി​ച്ചു. ഒ​ടു​വി​ല്‍ ഡോ​ക്ട​ര്‍ പ​റ​ഞ്ഞു നി​ങ്ങ​ളു​ടെ അ​വ​സ്ഥ മ​ന​സി​ലാ​യെ​ന്ന്.

ഇ​തോ​ടെ സ​ന്തോ​ഷ​ത്തി​ലാ​യ മ​ധ്യ​വ​യ​സ്‌​ക​നോ​ട് വി​വ​ര​ങ്ങ​ള്‍ ഞ​ങ്ങ​ളു​മ​റി​ഞ്ഞു, പ​ക്ഷേ ഉ​ത്ത​ര​വ് കി​ട്ടി​യി​ല്ലെ​ന്നാ​യി ഡോ​ക്ട​ര്‍. പി​ന്നെ ഞ​ങ്ങ​ള്‍​ക്ക് ചെ​യ്യാ​ന്‍ പ​റ്റു​ന്ന​ത് ഇ​തി​ന് മ​രു​ന്നു​ത​രാ​മെ​ന്ന​താ​ണെ​ന്നു​കൂ​ടി ഡോ​ക്ട​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്ത​തോ​ടെ മ​ധ്യ​വ​യ​സ്‌​ക​ന്‍ ദ​യ​നീ​യ​മാ​യി ഡോ​ക്ട​റെ നോ​ക്കി.

മ​രു​ന്ന് വേ​ണ്ട ഡോ​ക്ട​ര്‍ എ​നി​ക്ക് മ​ദ്യം മ​തി​യെ​ന്നാ​യി​രു​ന്നു ഇ​യാ​ളു​ടെ പ്ര​തി​ക​ര​ണം. ഡോ​ക്ട​റു​ടെ കു​റു​പ്പ​ടി​യി​ല്‍ മൂ​ന്ന് ലി​റ്റ​ര്‍ വ​രെ മ​ദ്യം ല​ഭി​ക്കു​മെ​ന്ന വാ​ര്‍​ത്ത ക​ണ്ട് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഇ​ന്ന​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.

Related posts

Leave a Comment