അ​രി​ച്ചാ​ക്ക് മാ​ത്ര​മ​ല്ല വേ​ണ​മെ​ങ്കി​ൽ പാ​റ പോ​ലും എ​ടു​ക്കും ഈ ​കൊ​റോ​ണ കാ​ല​ത്ത്! പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ണ് നാ​ട്ടി​ലെ താ​രം

കാ​ട്ടാ​ക്ക​ട : അ​രി​ച്ചാ​ക്ക് മാ​ത്ര​മ​ല്ല വേ​ണ​മെ​ങ്കി​ൽ പാ​റ പോ​ലും എ​ടു​ക്കും ഈ ​കൊ​റോ​ണ കാ​ല​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ൽ. സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്ക് അ​രി​ച്ചാ​ക്ക് ചു​മ​ക്കു​ന്ന ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നാ​ട്ടി​ലെ കൊ​റോ​ണ കാ​ല​ത്ത് കൗ​തു​ക​മാ​കു​ന്നു.

ആ​ര്യ​ങ്കോ​ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ലാ​ണു സാ​ധ​ന​ങ്ങ​ൾ ചു​മ​ടെ​ടു​ത്ത് അ​ടു​ക്ക​ള​യി​ൽ എ​ത്തി​ക്കു​ന്ന​ത്.

മൈ​ല​ച്ച​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള ആ​ര്യ​ങ്കോ​ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ന്‍റ് സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്കു വാ​ഹ​ന​ത്തി​ൽ എ​ത്തി​ച്ച അ​രി​ച്ചാ​ക്കു​ക​ൾ പ​ര​സ​ഹാ​യ​മി​ല്ലാ​തെ അ​നി​ൽ ചു​മ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വൈ​റ​ലാ​യി.

മി​ക​ച്ച ക​ർ​ഷ​ക​നാ​യ അ​നി​ൽ സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ലേ​ക്കു​ള്ള വ​ള​മു​ൾ​പ്പെ​ടെ​യു​ള​ള സാ​ധ​ന​ങ്ങ​ൾ ചു​മ​ക്കു​ന്ന​ത് പ​തി​വാ​ണ്. അ​തി​നാ​ൽ ചു​മ​ടെ​ടു​പ്പ് പ്ര​യാ​സ​ക​ര​മാ​യി തോ​ന്നു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു.

അ​ടു​ക്ക​ള​യി​ൽ നി​ൽ​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ അ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ എ​ത്തു​മ്പോ​ൾ യാ​തൊ​രു വൈ​മ​ന​സ്യ​വും കൂ​ടാ​തെ പ്ര​സി​ഡ​ന്‍റ് ചു​മ​ലി​ലേ​റ്റു​മെ​ന്നു സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.​ ഇ​വി​ടു​ത്തെ അ​ടു​ക്ക​ള​യി​ൽ​നി​ന്നു ദി​വ​സേ​ന 250 ഓ​ളം പേ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment