കണ്ണിൽ നിന്ന് തലച്ചോറിലേക്ക് ദൃശ്യങ്ങൾ എത്തിക്കുന്ന കാഴ്ചഞരമ്പിന് സംഭവിക്കുന്ന തകരാർ മൂലം വരുന്ന നേത്രരോഗമാണ് ഗ്ലോക്കോമ. കണ്ണിനകത്തെ പ്രഷർ ഉയർന്ന അളവിൽ ആകുമ്പോൾ നേത്രനാഡിക്ക് ക്ഷതം സംഭവിക്കുകയും അത് കാഴ്ച വൈകല്യങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
ഗ്ലോക്കോമ: അപകടസാധ്യത ഉള്ളവർ
- പ്രമേഹം, സിക്കൾ സെൽ അനീമിയ എന്നീ രോഗങ്ങൾ
- മയോപ്പിയ അഥവാ ഷോർട്ട് സൈറ്റ് ഉള്ള വ്യക്തികൾ
- കണ്ണിന് എന്തെങ്കിലും പരിക്കോ ശസ്ത്രക്രിയയോ ചെയ്തിട്ടുള്ളവർ
- വളരെക്കാലം സ്റ്റിറോയ്ഡ് മരുന്ന് ഉപയോഗിച്ചിട്ടുള്ളവർ
ഇങ്ങനെയുള്ളവർ എല്ലാവർഷവും കൃത്യമായി നേത്രപരിശോധന നടത്തേണ്ടത് ആവശ്യമാണ്.
ഗ്ലോക്കോമ ടെസ്റ്റുകൾ
വിശദമായ നേത്ര പരിശോധന
- കാഴ്ചശക്തി ഞരമ്പിന്റെ Dilated Fundus examination ആവശ്യമാണ്
- ടോണോമെട്രി – കണ്ണിന്റെ നോർമൽ IOP (ഇൻട്രാ ഒക്കുലർ പ്രഷർ )
12-20 ആണ്. ടോണോമീറ്റർ എന്ന ഉപകരണം കണ്ണിന്റെ മർദം അളക്കുന്നു. - പെരിമെട്രി അഥവാ Visual Field: കാഴ്ചയുടെ പരിധി അഥവാ വിഷ്വൽ ഫീൽഡ് (visual field) ചുരുങ്ങി വരുന്നതാണ് ഗ്ലോക്കോമയുടെ പ്രധാന ലക്ഷണം. ഈ ടെസ്റ്റിലൂടെ കാഴ്ചയുടെ പരിധി അളക്കുന്നു.
ഇതുകൂടാതെ പാക്കിമെട്രി (Pachymetry) – കോർണിയയുടെ കട്ടി അളക്കൽ, കണ്ണിന്റെ ഡ്രെയിനേജ് ആംഗിൾ പരിശോധിക്കുന്ന ഗോണിയോസ്കോപി(gonioscopy) എന്നിവയും ആവശ്യമാണ്.
ചികിത്സ
ജീവിതകാലം മുഴുവൻ ചികിത്സ വേണ്ട ഒരു രോഗമാണ് ഗ്ലോക്കോമ. പ്രാരംഭ ഘട്ടത്തിൽ പ്രാഥമിക ചികിത്സയ്ക്കായി ഐ ഡ്രോപ്സ് കണ്ണിന്റെ മർദം നിയന്ത്രിക്കാനും നേത്രനാഡിയുടെ കേടുപാടുകൾ തടയാനും വിജയകരമായി സഹായിക്കുന്നു.
ലേസർ ചികിത്സ –
കണ്ണിന്റെ ഡ്രെയിനേജ് ആംഗിളിലേക്ക് വേദനാരഹിതമായ ലേസർ രശ്മി കടത്തിവിട്ട് സുഷിരങ്ങൾ ഉണ്ടാക്കുന്നു. Laser trabeculoplasty എന്നാണ് ഈ ചികിത്സാരീതി അറിയപ്പെടുന്നത്.
ശസ്ത്രക്രിയ –
തുള്ളിമരുന്നും ലേസറും ഫലപ്രദമല്ലങ്കിൽ ശസ്ത്രക്രിയയിലൂടെ ഡ്രെയിനേജ് ചാനൽ സൃഷ്ടിച്ച് കണ്ണിന്റെ പ്രഷർ കുറയ്ക്കാം. MIGS – Minimally Invasive glaucoma surgery – കണ്ണിന്റെ മർദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു ചെറിയ ഉപകരണം ഘടിപ്പിച്ച് കണ്ണിൽ നിന്ന് അക്വസ് ഹ്യൂമർ ദ്രാവകം ഒഴുകാൻ സഹായിക്കുന്ന രീതിയാണ്.
വിവരങ്ങൾ: ഡോ. അഞ്ജു ഹരീഷ്,
കൺസൾട്ടന്റ് ഓഫ്ത്താൽമോളജിസ്റ്റ്,
എസ്യുറ്റി ഹോസ്പിറ്റൽ,പട്ടം
തിരുവനന്തപുരം.
