‘ആ ​പ​ഴ​യ രു​ചി’ വീ​ണ്ടും എ​ത്തു​മോ? ഗോ​ൾ​ഡ് സ്പോ​ട്ടി​ന്‍റെ തി​രി​ച്ചു​വ​ര​വ് ച​ർ​ച്ച​യാ​ക്കി സാ​ക്ഷി​യു​ടെ ചി​ത്രം!

90 ക​ളി​ലെ കു​ട്ടി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഓ​റ​ഞ്ച് പാ​നീ​യ​മാ​യ ഗോ​ൾ​ഡ് സ്പോ​ട്ട് വീ​ണ്ടും വി​പ​ണി​യി​ലേ​ക്ക് എ​ത്തു​ന്നു​വെ​ന്ന അ​ഭ്യൂ​ഹം ശ​ക്തം. എം.​എ​സ് ധോ​ണി​യു​ടെ ഭാ​ര്യ സാ​ക്ഷി ധോ​ണി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച ഒ​രു ചി​ത്ര​മാ​ണ് പ​ഴ​യ​കാ​ല പാ​നീ​യ​ത്തി​ന്‍റെ തി​രി​ച്ചു​വ​ര​വി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്.

ധോ​ണി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ത്തി​ൽ ഗോ​ൾ​ഡ് സ്പോ​ട്ടി​ന്‍റെ കാ​നു​ക​ളും കാ​ണാം. ചി​ത്രം വൈ​റ​ലാ​യ​തോ​ടെ സാ​ക്ഷി ഗോ​ൾ​ഡ് സ്പോ​ട്ടി​ന്‍റെ തി​രി​ച്ചു​വ​ര​വ് സം​ബ​ന്ധി​ച്ച സൂ​ച​ന ന​ൽ​കി​യ​താ​ണോ എ​ന്ന ചോ​ദ്യ​വു​മാ​യി ആ​രാ​ധ​ക​രും രം​ഗ​ത്തെ​ത്തി. ധോ​ണി ബ്രാ​ൻ​ഡി​ന്‍റെ പ​ര​സ്യ​പ്ര​ചാ​ര​ക​നാ​യി എ​ത്തി​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ലും വ്യ​ക്ത​ത​യി​ല്ല.

അ​തേ​സ​മ​യം, 26 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഗോ​ൾ​ഡ് സ്പോ​ട്ട് വീ​ണ്ടും ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ കൊ​ക്ക​ക്കോ​ള ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​ടു​ത്ത ആ​ഴ്ച​യോ​ടെ പാ​നീ​യം വി​പ​ണി​യി​ലെ​ത്തി​യേ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കു​റ​ഞ്ഞ പ​ഞ്ച​സാ​ര​യു​ള്ള​തോ പ​ഞ്ച​സാ​ര​യി​ല്ലാ​ത്ത​തോ ആ​യ പു​തി​യ രൂ​പ​ത്തി​ലാ​യി​രി​ക്കും തി​രി​ച്ചു​വ​ര​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സാ​ക്ഷി പ​ങ്കു​വ​ച്ച ചി​ത്രം 90ക​ളി​ലെ ഗൃ​ഹാ​തു​ര ഓ​ർ​മ​ക​ളും ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ഉ​ണ​ർ​ത്തി​യി​ട്ടു​ണ്ട്. ‘ഗോ​ൾ​ഡ് സ്പോ​ട്ട് വീ​ണ്ടും കു​ടി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്’, ‘ഇ​ത് പ​ഴ​യ ഗോ​ൾ​ഡ് സ്പോ​ട്ട് ത​ന്നെ​യാ​ണോ?’ എ​ന്നി​ങ്ങ​നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​തി​ക​ര​ണ​ങ്ങ​ൾ.

 

 

Related posts

Leave a Comment