പെ​റ്റ​മ്മ ന​ഷ്ട​മാ​യ ആ​ട്ടി​ൻ​കു​ട്ടി​ക​ൾ​ക്ക് പാ​ലൂ​ട്ടി ‘പട്ടിഅമ്മ’

Dog
കാ​ട്ടി​ക്കു​ളം: പെ​റ്റ​മ്മ ന​ഷ്ട​പ്പെ​ട്ട ആ​ട്ടി​ൻ​കു​ട്ടി​യെ പാ​ലൂ​ട്ടി അ​മ്മ​പ്പ​ട്ടി. മ​ഹാ​രാ​ഷ്്‌ട്രയി​ൽ ബാ​വ​ലി സ്വ​ദേ​ശി കൊ​ല്ല​പ്പ​ള്ളി ബേ​ബി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള​ള അ​ൽ​സ​ലാ​മം ആ​ട് ഫാ​മി​ലാ​ണ് മാ​തൃ​ത്വ​ത്തി​ന്‍റെ ഉ​ദാ​ര​ത വി​ളി​ച്ച​റി​യി​ക്കു​ന്ന ​കാ​ഴ്ച.
മൂ​ന്ന് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജന്മം ​ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ല​പ്പു​റം വ​ണ്ടൂ​ർ വാ​ണി​യ​ന്പ​ലം പ​ട്ടി​ക്കാ​ട​ൻ അ​ബ്ദു​ൾ​സ​ലാ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​മി​ലെ ആ​ടു​ക​ളി​ൽ ഒ​ന്ന് ച​ത്ത​ത്.
ഫാം ​ജീ​വ​ന​ക്കാ​ർ ആ​ട്ടി​ൻ​കു​ഞ്ഞു​ങ്ങ​ളു​ടെ പ്രാ​ണ​ൻ ര​ക്ഷി​ക്കാ​ൻ പ​ണി​പ്പെ​ടു​ന്ന​തി​നി​ട​യാ​ണ് അ​മ്മ​പ്പ​ട്ടി ര​ക്ഷ​ക​യാ​യി എ​ത്തി​യ​ത്.
ത​നി​ക്കു​പി​റ​ന്ന അ​ഞ്ച് കു​ഞ്ഞു​ങ്ങ​ൾ​ക്കും ആ​ട്ടി​ൻ കു​ഞ്ഞു​ങ്ങ​ൾ​ക്കു​മാ​യി മാ​റി​മാ​റി മു​ല​ചു​ര​ത്തു​ക​യാ​ണ് അ​മ്മ​പ്പ​ട്ടി. ​പട്ടി​ക്കു​ട്ടി​ക​ൾ പാ​ൽ നു​ക​രു​ന്പോ​ൾ ആ​ട്ടി​ൻ​കു​ട്ടി​ക​ൾ മാ​റി​നി​ൽ​ക്കും. ആ​ട്ടി​ൻ​കു​ട്ടി​ക​ൾ വി​ശ​പ്പ​ക​റ്റു​ന്പോ​ൾ പ​ട്ടി​ക്കു​ട്ടി​ക​ൾ കാ​ഴ്ച​ക്കാ​രാ​കും. മ​ക്ക​ളോ​ടു​ള്ള വാ​ത്സ​ല്യം അ​തേ​പ​ടി പ്ര​ക​ടി​പ്പി​ച്ചാ​ണ് ആ​ട്ടി​ൻ​കു​ട്ടി​ക​ളെ​യും അ​മ്മ​പ്പ​ട്ടി പാ​ലൂ​ട്ടു​ന്ന​തെ​ന്ന് ബേ​ബി പ​റ​ഞ്ഞു. ഫാ​മി​ൽ വ​ള​ർ​ത്തു​ന്ന​താ​ണ് നാ​യ​യെ​യും.

Related posts