ആരാണ് ആ ശ്രമം തകര്‍ത്തത് ? ഇ​ന്ത്യ​യി​ൽ ചാ​വേ​ർ സ്ഫോ​ട​നം ന​ട​ത്താ​ൻ ഐഎസ് ശ്ര​മി​ച്ചി​രു​ന്നു​; പക്ഷേ പരാജയപ്പെട്ടു; അമേരിക്കയുടെ വെളിപ്പെടുത്തൽ

വാ​ഷി​ംഗ്ടണ്‍: ഇ​ന്ത്യ​യി​ൽ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് (ഐഎസ്) ചാ​വേ​ർ ആ​ക്ര​മ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു​വെ​ന്ന് അ​മേ​രി​ക്ക. ഐ​എ​സി​ന്‍റെ ദ​ക്ഷി​ണേ​ഷ്യ​ൻ മേ​ഖ​ല​യി​ലെ ഖൊ​റാ​സാ​ൻ ഗ്രൂ​പ്പ് ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ​യി​ൽ ചാ​വേ​ർ സ്ഫോ​ട​നം ന​ട​ത്താ​ൻ ശ്ര​മി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ അ​ത് പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും അ​മേ​രി​ക്ക​ൻ നാ​ഷ​ണ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഡ​യ​റ​ക്ട​റും ഭീ​ക​ര​വി​രു​ദ്ധ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ക്ടി​ങ് ഡ​യ​റ​ക്ട​റു​മാ​യ റു​സ്സെ​ൽ ട്രാ​വേ​ഴ്സാണ് വ്യ​ക്ത​മാ​ക്കി​യ​ത്.

എ​ന്നാ​ൽ ഇ​ന്ത്യ​യി​ലെ​വി​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച​തെ​ന്നോ ആ​രാ​ണ് ശ്ര​മം ത​ക​ർ​ത്ത​തെ​ന്നോ അ​മേ​രി​ക്ക വ്യ​ക്ത​മാ​ക്കി​യി​ല്ല. കു​റ​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ന്യൂ​യോ​ർ​ക്കി​ലും അ​വ​ർ ആ​ക്ര​മ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ടു.

എ​ന്നാ​ൽ എ​ഫ്ബി​ഐ ഈ ​ശ്ര​മം പൊ​ളി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ സെ​ന​റ്റി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ മ​റു​പ​ടി ന​ൽ​ക​വേ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഐ​എ​സി​ന്‍റെ എ​ല്ലാ ഉ​പ​വി​ഭാ​ഗ​ങ്ങ​ളും അ​മേ​രി​ക്ക​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​ണെ​ന്നും റു​സ്സെ​ൽ ട്രാ​വേ​ഴ്സ് പ​റ​ഞ്ഞു.

ഐ​എ​സി​ൽ നി​ന്ന് മാ​തൃ​ക സ്വീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന 4000 ഭീ​ക​ര​ർ എ​ങ്കി​ലും ദ​ക്ഷി​ണേ​ഷ്യ​യി​ലു​ണ്ടെ​ന്നും അ​ഫ്ഗാ​നിസ്ഥാന് പു​റ​ത്ത് നി​ര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഐ​എ​സ്- ഖൊ​റാ​സാ​ൻ ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും റു​സ്സെ​ൽ ട്രാ​വേ​ഴ്സ് പ​റ​ഞ്ഞു.

Related posts