പാമ്പാടിയെ വിറപ്പിച്ച് തെരുവുനായയുടെ വിളയാട്ടം; വീട്ടമ്മയെ കടിച്ചു കുടഞ്ഞപ്പോൾ ഉണ്ടായത് 34 മു​റി​വു​ക​ൾ; ഉറങ്ങിക്കിടന്ന വിദ്യാർഥിക്ക് നേരേയും ആക്രമണം


പാ​​മ്പാ​​ടി: ഏ​​ഴാം മൈ​​ലി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം നി​​ര​​വ​​ധി പേ​​രെ ക​​ടി​​ച്ച തെ​​രു​​വു​​നാ​​യ​​യ്ക്കു പേ​​വി​​ഷ​​ബാ​​ധ സ്ഥി​​രീ​​ക​​രി​​ച്ചു. ഏ​​ഴു പേ​​ർ​​ക്കാ​​ണ് നാ​​യ​​യു​​ടെ ക​​ടി​​യേ​​റ്റ​​ത്.

ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തി​​നു പി​​ന്നാ​​ലെ നാ​​യ​​യെ നാ​​ട്ടു​​കാ​​ർ ത​​ല്ലി​​ക്കൊ​​ന്നി​​രു​​ന്നു.പോ​​സ്റ്റു​​മോ​​ര്‍​ട്ട​​ത്തി​​ലാ​​ണ് നാ​​യ​​യ്ക്കു പേ ​​വി​​ഷ​​ബാ​​ധ സ്ഥി​​രീ​​ക​​രി​​ച്ച​​ത്.

ക​​ടി​​യേ​​റ്റ​​വ​​ർ എ​​ല്ലാം ത​​ന്നെ പ്ര​​തി​​രോ​​ധ കു​​ത്തി​​വ​​യ്പ് എ​​ടു​​ത്തി​​ട്ടു​​ണ്ട്. നാ​​യ മൃ​​ഗ​​ങ്ങ​​ളെ ക​​ടി​​ച്ചി​​ട്ടു​​ണ്ടോ​​യെ​​ന്ന കാ​​ര്യം വ്യ​​ക്ത​​മാ​​യി​​ട്ടി​​ല്ല.

ശ​​നി​​യാ​​ഴ്ച വൈ​​കു​​ന്നേ​​ര​​മാ​​ണ് വീ​​ട്ടി​​ൽ കി​​ട​​ന്നു​​റ​​ങ്ങി​​യ സ്‌​​കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക്ക് അ​​ട​​ക്കം ഏ​​ഴു പേ​​ർ​​ക്കു നാ​​യ​​യു​​ടെ ക​​ടി​​യേ​​റ്റ​​ത്.

വ​​യ​​റി​​ലും നെ​​ഞ്ചി​​ലും ഉ​​ൾ​​പ്പെ​​ടെ 34 മു​​റി​​വു​​ക​​ളാ​​ണ് മി​​നി​​ട്ടു​​ക​​ൾ മാ​​ത്രം നീ​​ണ്ട നാ​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ നി​​ഷ എ​​ന്ന വീ​​ട്ട​​മ്മ​​യ്ക്ക് ഏ​​റ്റ​​ത്.

വീ​​ട്ടി​​ൽ ഉ​​റ​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് നി​​ഷ​​യു​​ടെ അ​​യ​​ൽ​​വാ​​സി​​യാ​​യ ഏ​​ഴാം ക്ലാ​​സു​​കാ​​ര​​ൻ ഫെ​​ബി​​നു പ​​ട്ടി​​യു​​ടെ ക​​ടി​​യേ​​റ്റ​​ത്.

ബ​​ഹ​​ളം കേ​​ട്ടെ​​ത്തി​​യ മ​​റ്റ് അ​​ഞ്ചു പേ​​ർ​​ക്കും ക​​ടി​​കി​​ട്ടി. പ്ര​​കോ​​പ​​ന​​മി​​ല്ലാ​​തെ നാ​​യ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തു പേ​​വി​​ഷ​​ബാ​​ധ മൂ​​ല​​മാ​​ണെ​​ന്നു സം​​ശ​​യം ഉ​​യ​​ർ​​ന്നി​​രു​​ന്നു.

തെ​​രു​​വു​​നാ​​യ പാ​​ഞ്ഞു​​വ​​രു​​ന്ന​​തു ക​​ണ്ടു വീ​​ട്ടി​​നു​​ള്ളി​​ലേ​​ക്ക് ഓ​​ടി​​ക്ക​​യ​​റി​​യ വീ​​ട്ട​​മ്മ​​യെ വീ​​ടി​​നു​​ള്ളി​​ൽ ക​​യ​​റി​​യാ​​ണ് തെ​​രു​​വു​​നാ​​യ ആ​​ക്ര​​മി​​ച്ച​​ത്. ആ​​ക്ര​​മ​​ണ​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ​​വ​​രെ മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി സ​​ന്ദ​​ർ​​ശി​​ച്ചു.

ഏ​​ഴാം​​മൈ​​ൽ സ്വ​​ദേ​​ശി​​ക​​ളാ​​യ നി​​ശാ സു​​നി​​ൽ, പാ​​റ​​യി​​ൽ വീ​​ട്ടി​​ൽ ഫെ​​ബി​​ൻ, പ​​തി​​നെ​​ട്ടി​​ൽ സു​​മി, കാ​​ലാ​​യി​​ൽ രാ​​ജു എ​​ന്നി​​വ​​രെ അ​​ട​​ക്കം ഏ​​ഴ് പേ​​രെ​​യാ​​ണ് തെ​​രു​​വ് നാ​​യ ഇ​​ന്ന​​ലെ ക​​ടി​​ച്ച​​ത്.

ഇ​​തി​​ൽ നി​​ഷ​​യെ​​യും, ഫെ​​ബി​​നെ​​യു​​മാ​​ണ് വീ​​ട്ടി​​ൽ ക​​യ​​റി ക​​ടി​​ച്ച​​ത്. പാ​​മ്പാ​​ടി​​യി​​ൽ തെ​​രു​​വു​​നാ​​യ ശ​​ല്യം രൂ​​ക്ഷ​​മാ​​കാ​​ൻ കാ​​ര​​ണം റോ​​ഡു​​ക​​ളി​​ൽ ത​​ള്ളു​​ന്ന ഹോ​​ട്ട​​ൽ മാ​​ലി​​ന്യ​​വും അ​​റ​​വു​​ശാ​​ല​​ക​​ളി​​ലെ മാ​​ലി​​ന്യ​​വു​​മാ​​ണെ​​ന്ന് നാ​​ട്ടു​​കാ​​ർ ആ​​രോ​​പി​​ച്ചു.

Related posts

Leave a Comment