പ​രീ​ക്ഷ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് എ​ത്തി​യ അ​ധ്യാ​പി​ക​യെ തെരുവുനായ കടിച്ചു; സാരമായി പരിക്കേറ്റ അധ്യാപിക മെഡിക്കൽ കോളജിൽ ചികിത്സയിൽ


ചേ​ർ​ത്ത​ല: പ​രീ​ക്ഷ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് എ​ത്തി​യ അ​ധ്യാ​പി​ക​യ്ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. കു​ട്ട​നാ​ട് കു​ട്ട​മം​ഗ​ലം എ​സ്എ​ൻ​ഡി​പി എ​ച്ച്എ​സ്എ​സ് അ​ധ്യാ​പി​ക പാ​തി​ര​പ്പ​ള്ളി സ്വ​ദേ​ശി​നി ആ​ഷെ​യി​നാ​ണ് ക​ടി​യേ​റ്റ​ത്.

ഇ​ന്ന​ലെ വൈ​കി​ട്ടു നാ​ലോ​ടെ ചേ​ർ​ത്ത​ല ഗ​വ. ഗേ​ൾ​സ് എ​ച്ച്എ​സ്എ​സി​ലാ​ണ് സം​ഭ​വം. മൂ​ല്യ​നി​ർ​ണ​യ​ത്തി​നു ശേ​ഷം വീ​ട്ടി​ലേ​ക്കു പോ​കു​വാ​ൻ ഇ​റ​ങ്ങു​മ്പോ​ഴാ​യി​രു​ന്നു കാ​ലി​ന് പി​റ​കി​ൽ നാ​യ ക​ടി​ച്ച​ത്.

പ​രിക്കേ​റ്റ അ​ധ്യാ​പി​ക​യെ ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യ്ക്കു ശേ​ഷം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​തി​യി​ലേ​ക്കു മാ​റ്റി.

Related posts

Leave a Comment