പാഞ്ഞെത്തിയ നായ പെണ്‍കുട്ടിയെ വളഞ്ഞിട്ട് ആക്രമിച്ചു ! നായയുടെ ഉടമ അറസ്റ്റില്‍; വീഡിയോ വൈറല്‍…

പെണ്‍കുട്ടിയെ ആക്രമിക്കുന്ന വളര്‍ത്തു നായയുടെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ചെന്നൈയിലെ ഒരു ഹൗസിംഗ് കോളനിക്ക് സമീപമാണ് സംഭവം. നായയെ കണ്ട് ഭയന്ന പെണ്‍കുട്ടി പാര്‍ക്കിലേക്ക് ഓടി കയറുകയായിരുന്നു.

പെണ്‍കുട്ടിയെ പിന്തുടര്‍ന്ന നായ ആക്രമിക്കുകയായിരുന്നു. നിലത്തു വീണ പെണ്‍കുട്ടിയെ നായ കടിച്ചു കീറുന്നതും തറയിലൂടെ വലിച്ചിഴയ്ക്കുന്നതും വീഡിയോയിലൂടെ കാണാം.

ഇതു കണ്ട സമീപവാസികള്‍ ഓടിയെത്തി നായയെ എറിഞ്ഞു ഓടിച്ച ശേഷമാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്.

ഉടന്‍ തന്നെ പെണ്‍കുട്ടിയെ സമീപത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നായയുടെ ഉടമയെ അറസ്റ്റു ചെയ്തതായി പോലീസ് പറഞ്ഞു.

ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധ രാമനാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

Related posts

Leave a Comment