ഉത്തരകൊറിയന്‍ പ്രസിഡന്റ് കുള്ളനായ തടിയനെന്ന് ഡോണള്‍ഡ് ട്രംപ്! ഒളിച്ചിരിക്കുന്ന ക്രിമിനലിനെ തങ്ങള്‍ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണെന്ന് ഉത്തരകൊറിയ; ശത്രുത മുറുകുന്നു

ഉത്തരകൊറിയയുടെ ഏകാധിപതിയെ കുള്ളനായ തടിയന്‍ എന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വധശിക്ഷ പ്രഖ്യാപിച്ച്, ഉത്തരകൊറിയന്‍ ഔദ്യോഗിക മാധ്യമം. കൂടാതെ ഒളിച്ചിരിക്കുന്ന ക്രിമിനല്‍ എന്നാണ് ഡോണള്‍ഡ് ട്രംപിനെ അവര്‍ വിശേഷിപ്പിച്ചത്. ട്രംപിന്റെ ഏഷ്യന്‍ പര്യടനം അവസാനഘട്ടത്തോട് അടുക്കുമ്പോഴാണ് ശക്തമായ വിമര്‍ശനവുമായി കൊറിയ എത്തിയത്. അഞ്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തുന്ന ട്രംപിന്റെ കഴിഞ്ഞയാഴ്ചത്തെ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനെതിരെ അതിശക്തമായ പ്രതിഷേധമാണ് ഭരണപാര്‍ട്ടിയായ റോഡോംഗ് സിന്‍ മുന്‍ മുഖപ്രസംഗത്തില്‍ കോരിച്ചൊരിഞ്ഞത്.

സോളില്‍ നടത്തിയ പ്രസംഗത്തില്‍ ഉത്തരകൊറിയയെ ശക്തമായി ട്രംപ് വിമര്‍ശിച്ചിരുന്നു. ദക്ഷിണ കൊറിയയില്‍ നിന്നും വിരുദ്ധമായി ഉത്തരകൊറിയ കൊടിയ ഏകാധിപത്യത്തിന് കീഴിലാണെന്നായിരുന്നു വിമര്‍ശനം. വടക്കന്‍ കൊറിയയുടെ ആണവായുധ ചോദനയെയും രൂക്ഷമായി വിമര്‍ശിച്ചു. ഉത്തരകൊറിയയുടെ പരമാധികാരത്തെ നിസ്സാരവത്കരിച്ച് ആക്ഷേപിച്ച ട്രംപ് രാജ്യത്തെ ഏറ്റവും ഗുരുതരമായ കുറ്റമാണ് ചെയ്തതെന്നും ഒരിക്കലും ക്ഷമിക്കരുതെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ട്.

കൊറിയന്‍ ജനങ്ങള്‍ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്ന ഒളിവിലിരിക്കുന്ന ക്രിമിനലാണ് ട്രംപ് എന്നായിരുന്നു പത്രം വിശേഷിപ്പിച്ചത്. അധികാരത്തില്‍ ഏറിയതു മുതല്‍ ട്രംപും കിമ്മും തമ്മില്‍ വാക്‌പോര് തുടങ്ങിയിരുന്നു. ഇരുവരും പരസ്പരം ആക്രമണങ്ങള്‍ നടത്തുമെന്ന് പറഞ്ഞ് വെല്ലുവിളികള്‍ നടത്തുകയും ചെയ്തിരുന്നു. തന്നെ കിം ‘വയസന്‍’ എന്ന് വിളിച്ചാക്ഷേപിച്ചാലും താന്‍ അയാളെ ‘കുള്ളനായ തടിയന്‍’ എന്ന് ഒരിക്കലും വിളിക്കില്ലെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

 

Related posts