ആ രണ്ടാമത്തെ ചോദ്യം എല്ലാം പുറത്തുകൊണ്ടുവന്നു..! നാ​​ടി​​ന് അ​​ഭി​​മാ​​ന​​മാ​​യ ഡോ​​ക്ട​​റു​​ടെ ഫ​​ല​​വും നെ​​ഗ​​റ്റീ​​വ്; ഡോ.​ ​ആ​​ന​​ന്ദി​​ന് അ​​ധി​​കം വൈ​​കാ​​തെ തി​​രി​​കെ ജോ​​ലി​​ക​​ളി​​ൽ പ്ര​​വേ​​ശി​​ക്കും

പ​​ത്ത​​നം​​തി​​ട്ട: കോ​​വി​​ഡ് 19 വൈ​​റ​​സ് ബാ​​ധി​​ത​​രെ സം​​ശ​​യ​​ത്തി​​ന്‍റെ പേ​​രി​​ൽ നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​ക്കാ​​ൻ മു​​ൻ​​കൈ​​യെ​​ടു​​ത്ത ഡോ.​ ​ആ​​ന​​ന്ദി​​ന് അ​​ധി​​കം വൈ​​കാ​​തെ തി​​രി​​കെ ജോ​​ലി​​ക​​ളി​​ൽ പ്ര​​വേ​​ശി​​ക്കാ​​നാ​​കും.

അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പ​​രി​​ശോ​​ധ​​നാ​​ഫ​​ലം ഇ​​ന്ന​​ലെ നെ​​ഗ​​റ്റീ​​വാ​​യി എ​​ത്തി​​യി​​രു​​ന്നു. ആ​​രോ​​ഗ്യ​​വ​​കു​​പ്പ് നി​​ർ​​ദേ​​ശി​​ച്ച നി​​രീ​​ക്ഷ​​ണ​​കാ​​ല​​യ​​ള​​വും അ​​വ​​സാ​​നി​​ക്കു​​ക​​യാ​​ണ്.

ക​​ഴി​​ഞ്ഞ അ​​ഞ്ചി​​നു റാ​​ന്നി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ പ​​നി​​ക്കു ചി​​കി​​ത്സ തേ​​ടി​​യെ​​ത്തി​​യ ദ​​ന്പ​​തി​​ക​​ളെ പ​​രി​​ശോ​​ധി​​ച്ച ഡോ.​​ആ​​ന​​ന്ദി​​നു ചി​​ല സം​​ശ​​യ​​ങ്ങ​​ളു​​ണ്ടാ​​യി.

വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ളി​​ൽ എ​​വി​​ടെ​​യെ​​ങ്കി​​ലും പോ​​യി​​രു​​ന്നോ എ​​ന്ന ചോ​​ദ്യ​​ത്തി​​ന് ഇ​​ല്ലെ​​ന്നു മ​​റു​​പ​​ടി. വീ​​ട്ടി​​ൽ വി​​ദേ​​ശ​​ത്തു​​നി​​ന്ന് ആ​​രെ​​ങ്കി​​ലും വ​​ന്നി​​ട്ടു​​ണ്ടോ​​യെ​​ന്നു ര​​ണ്ടാ​​മ​​ത്തെ ചോ​​ദ്യം.

സ​​ഹോ​​ദ​​ര​​നും കു​​ടും​​ബ​​വും ഇ​​റ്റ​​ലി​​യി​​ൽ​നി​​ന്നു വ​​ന്നി​​ട്ടു​​ണ്ടെ​​ന്നു മ​​റു​​പ​​ടി. പി​​ന്നീ​​ട് ഡോ​​ക്ട​​ർ​​ക്ക് ഒ​​ന്നും ആ​​ലോ​​ചി​​ക്കേ​​ണ്ടി​​വ​​ന്നി​​ല്ല. താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ടി​​നും ഡി​​എം​​ഒ​​യ്ക്കും വി​​വ​​രം കൈ​​മാ​​റി.

ഡോ​​ക്ട​​റു​​ടെ പ​​ക്ക​​ൽ ചി​​കി​​ത്സ തേ​​ടി​​യെ​​ത്തി​​യ​ ഐ​​ത്ത​​ല സ്വ​​ദേ​​ശി​​ക​ളെ​ത്ത​​ന്നെ ആ​​ദ്യം പ​​ത്ത​​നം​​തി​​ട്ട ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി ഐ​​സൊ​​ലേ​​ഷ​​ൻ വാ​​ർ​​ഡി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

പി​​ന്നാ​​ലെ ഐ​​ത്ത​​ല​​യി​​ലെ​​ത്തി ഇ​​റ്റ​​ലി​​യി​​ൽ​നി​​ന്നു​​വ​​ന്ന മൂ​​ന്നം​​ഗ കു​​ടും​​ബ​​ത്തെ​​യും ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി. ഏ​​ഴി​​നു രാ​​ത്രി ഐ​​ത്ത​​ല​​യി​​ലെ കു​​ടും​​ബ​​ത്തി​​ന് കോ​​വി​​ഡ് 19 സ്ഥി​​രീ​​ക​​രി​​ച്ച​​തോ​​ടെ ഡോ. ​​ആ​​ന​​ന്ദും നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി.

ഡോ​​ക്ട​​റു​​ടെ സ്ര​​വം പ​​രി​​ശോ​​ധി​​ച്ച് വൈ​​റ​​സ് ബാ​​ധ​​യി​​ല്ലെ​​ന്ന് ഉ​​റ​​പ്പി​​ക്കു​​ക​​യും ചെ​​യ്തു. തി​​രു​​വ​​ല്ല താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​ക്കു സ​​മീ​​പം അ​​ന്പ​​ല​​ത്തി​​ങ്ക​​ൽ കു​​ടും​​ബ​​ത്തി​​ലെ അം​​ഗ​​മാ​​ണ് ഡോ. ​​ആ​​ന​​ന്ദ്. ക​​ഴി​​ഞ്ഞ മൂ​​ന്നു​​വ​​ർ​​ഷ​​മാ​​യി റാ​​ന്നി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലാ​​ണ് ജോ​​ലി നോ​​ക്കു​​ന്ന​​ത്.

Related posts

Leave a Comment