എം​ജി പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല; വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി

കോ​ട്ട​യം: മ​ഹാ​ത്മ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ലെ​ന്ന് വൈ​സ്ചാ​ൻ​സ​ല​ർ പ്രൊ​ഫ. സാ​ബു തോ​മ​സ്. പ​രീ​ക്ഷ​ക​ൾ മു​ൻ നി​ശ്ച​യ പ്ര​കാ​രം ത​ന്നെ ന​ട​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

നാ​ലാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷ​ക​ൾ ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്നും വൈ​സ്ചാ​ൻ​സ​ല​ർ അ​റി​യി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ൾ മാ​റ്റി​വ​ച്ച​താ​യും വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​ക​ളി​ൽ എ​ത്തേ​ണ്ട​തി​ല്ലെ​ന്നും വൈ​സ്ചാ​ൻ​സ​ല​റു​ടെ പേ​രി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ട​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment