സേ​ന​ക​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും സ​മു​ദ്ര​ശേ​ഷിവ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ലും ഇ​ന്ത്യ​ക്ക് പു​രോ​ഗ​തി: രാ​ഷ്‌​ട്ര​പ​തി

ഏ​ഴി​മ​ല: സാ​യു​ധ സേ​ന​ക​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും സ​മു​ദ്ര​ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ലും ഇ​ന്ത്യ അ​തി​വേ​ഗം പു​രോ​ഗ​തി കൈ​വ​രി​ക്കു​ക​യാ​ണെ​ന്ന് രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു. ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ല്‍ ഇ​ന്നു രാ​വി​ലെ ന​ട​ന്ന പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ല്‍ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച ശേ​ഷം പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു രാ​ഷ്‌​ട്ര​പ​തി. ലോ​ക​ത്ത് സ​മു​ദ്ര മേ​ഖ​ല കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യ​മ​ര്‍​ഹി​ക്കു​ന്ന​താ​യി മാ​റി​യെ​ന്ന് രാ​ഷ്‌​ട്ര​പ​തി പ​റ​ഞ്ഞു.

ആ​ഗോ​ള വ്യാ​പാ​ര​ത്തി​ന്‍റെ വ​ലി​യൊ​രു ഭാ​ഗം ക​ട​ല്‍ വ​ഴി​യാ​ണ് ന​ട​ക്കു​ന്ന​ത്. അ​തി​നാ​ല്‍ സ​മു​ദ്ര പാ​ത​ക​ളു​ടെ സു​ര​ക്ഷ രാ​ജ്യ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ക്ഷേ​മ​വു​മാ​യും ജ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​വു​മാ​യും അ​ടു​ത്ത് ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. ക​പ്പ​ലു​ക​ളു​ടെ നീ​ക്ക​ത്തി​ല്‍ എ​ന്തെ​ങ്കി​ലും ത​ട​സ​മു​ണ്ടാ​യാ​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തെ ബാ​ധി​ക്കും. ചെ​ല​വ് വ​ര്‍​ധി​ക്കും. ഇ​ത് ആ​ത്യ​ന്തി​ക​മാ​യി സാ​ധാ​ര​ണ പൗ​ര​ന്മാ​ര്‍​ക്ക് അ​ധി​ക​ഭാ​ര​മാ​കും. ക​ട​ലി​ലെ ത​ങ്ങ​ളു​ടെ സേ​വ​നം ക​ര​യി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന് കേ​ഡ​റ്റു​ക​ള്‍ ഓ​ര്‍​ക്ക​ണ​മെ​ന്നും അ​ത് അ​വ​രു​ടെ സു​ര​ക്ഷ​യ്ക്കും സ​മൃ​ദ്ധി​ക്കും ക്ഷേ​മ​ത്തി​നും നേ​രി​ട്ട് സം​ഭാ​വ​ന ചെ​യ്യു​ന്നു​വെ​ന്നും രാ​ഷ്‌​ട്ര​പ​തി പ​റ​ഞ്ഞു.

പ​രി​ശീ​ല​ന കാ​ല​ത്ത് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഓ​ഫി​സ​ര്‍ ട്രെ​യി​നി​ക​ള്‍​ക്ക് രാ​ഷ്‌​ട്ര​പ​തി മെ​ഡ​ലു​ക​ള്‍ സ​മ്മാ​നി​ച്ചു. പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ല്‍ 69 വ​നി​താ കേ​ഡ​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 427 കേ​ഡ​റ്റു​ക​ള്‍ പ​ങ്കെ​ടു​ത്തു. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 18 കേ​ഡ​റ്റു​ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ട്രെ​യി​നി​ക​ള്‍​ക്കി​ട​യി​ല്‍ നി​ര​വ​ധി യു​വ​തി​ക​ളെ ക​ണ്ട​തി​ല്‍ രാ​ഷ്ട്ര​പ​തി പ്ര​ത്യേ​ക സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. അ​വ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് അ​വ​രു​ടെ സാ​ന്നി​ധ്യം രാ​ജ്യ​ത്തി​നാ​കെ അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് രാ​ഷ്‌​ട്ര​പ​തി പ​റ​ഞ്ഞു. നി​ശ്ച​യ​ദാ​ര്‍​ഢ്യം, ധീ​ര​ത, ക​ഴി​വ് എ​ന്നി​വ​യ്ക്ക് അ​തി​രു​ക​ളി​ല്ലെ​ന്ന് അ​വ​ര്‍ തെ​ളി​യി​ച്ചി​രി​ക്കു​ന്നു. അ​വ​രു​ടെ നേ​ട്ട​ങ്ങ​ള്‍ കൂ​ടു​ത​ല്‍ യു​വ​തി​ക​ളെ വ​ലി​യ സ്വ​പ്ന​ങ്ങ​ള്‍ കാ​ണാ​നും രാ​ജ്യ​സേ​വ​ന​ത്തി​ല്‍ വെ​ല്ലു​വി​ളി നി​റ​ഞ്ഞ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കാ​നും പ്ര​ചോ​ദി​പ്പി​ക്കു​മെ​ന്നും രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.

കേ​ര​ള ഗ​വ​ര്‍​ണ​ര്‍ ഓം ​പ്ര​കാ​ശ് മാ​ഥൂ​ര്‍, നാ​വി​ക​സേ​നാ മേ​ധാ​വി അ​ഡ്മി​റ​ല്‍ കൃ​ഷ്ണ സ്വാ​മി​നാ​ഥ​ന്‍, ദ​ക്ഷി​ണ നാ​വി​ക ക​മാ​ന്‍​ഡ് ഫ്‌​ളാ​ഗ് ഓ​ഫീ​സ​ര്‍ ക​മാ​ന്‍​ഡിം​ഗ്-​ഇ​ന്‍-​ചീ​ഫ് വൈ​സ് അ​ഡ്മി​റ​ല്‍ സ​മീ​ര്‍ സ​ക‌​സേ​ന, ഇ​ന്ത്യ​ന്‍ നാ​വി​ക അ​ക്കാ​ഡ​മി ക​മാ​ന്‍​ഡ​ന്‍റ് വൈ​സ് അ​ഡ്മി​റ​ല്‍ അ​ലോ​ക് ആ​ന​ന്ദ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment