വി.​ഡി സ​തീ​ശ​ന്‍ വി​ശു​ദ്ധ ബൈ​ബി​ളി​നെ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ പ്ര​സം​ഗ​ങ്ങ​ള്‍ ഇം​ഗ്ലീ​ഷി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​ത് ക​ണ്ണൂ​രി​ൽ​നി​ന്നു​ള്ള മു​സ്‌​ലിം എ​ഴു​ത്തു​കാ​രി റൗ​ഫ് റൂ​മി; കേ​ര​ളം മ​ത​സൗ​ഹാ​ര്‍​ദ​ത്തി​ന്‍റെ നാ​ടാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഹൈ​ന്ദ​വ മ​ത​വി​ശ്വാ​സി​യാ​യ മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ന്‍ വി​ശു​ദ്ധ ബൈ​ബി​ളി​നെ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ പ്രം​സ​ഗ​ങ്ങ​ള്‍ ഇം​ഗ്ലീ​ഷ് പ​തി​പ്പി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​ത് മു​സ്‌​ലിം യു​വ​തി.

ഹൈ​ന്ദ​വ വി​ശ്വാ​സി​യാ​യ ഒ​രു രാ​ഷ്ട്രീ​യ നേ​താ​വ് ബൈ​ബി​ളി​നെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തി​യ പ്ര​സം​ഗ​ങ്ങ​ള്‍, പ​ഞ്ചാ​ബ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഇം​ഗ്ലീ​ഷ് അ​ധ്യാ​പി​ക​യാ​യ റൗ​ഫ് റൂ​മി എ​ന്ന മു​സ്‌​ലിം എ​ഴു​ത്തു​കാ​രി പ​രി​ഭാ​ഷ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ പു​സ്ത​കം ഇ​ന്ന് കേ​ര​ള​ത്തി​ല്‍ ഏ​റെ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ക​യാ​ണ്. മ​ത​ങ്ങ​ള്‍ ത​മ്മി​ല്‍ ഭി​ന്നി​പ്പു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന കാ​ല​ത്ത് കേ​ര​ളം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന മ​ത​സൗ​ഹാ​ര്‍​ദ​ത്തി​ന്‍റെ അ​ട​യാ​ള​മാ​യാ​ണ് ഈ ​ഗ്ര​ന്ഥം.

കേ​ര​ളം ഇ​ത്ത​രം മ​ത​സൗ​ഹാ​ര്‍​ദ​ത്തി​ന്‍റെ നാ​ടാ​ണെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ അ​ഭി​പ്രാ​യം. പ​രി​ഭാ​ഷാ ദൗ​ത്യം ഭാ​ഷ​യ്ക്കും വാ​ക്കു​ക​ള്‍​ക്കും അ​പ്പു​റ​മു​ള്ള അ​നു​ഭ​വ​മാ​യി​രു​ന്നു​വെ​ന്ന് പു​സ്ത​ക​ത്തി​ന്‍റെ ഇം​ഗ്ലീ​ഷ് പ​തി​പ്പ് ത​യാ​റാ​ക്കി​യ റൗ​ഫ് റൂ​മി​യു​ടെ നി​ല​പാ​ട്. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ റൂ​മി, ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ലും ബൈ​ബി​ള്‍ അ​ധ്യാ​പ​ന​ങ്ങ​ളി​ലും ആ​ഴ​ത്തി​ലു​ള്ള താ​ല്‍​പ​ര്യ​വും ആ​ദ​ര​വും വ​ള​ര്‍​ത്താ​ന്‍ ഈ ​പ​രി​ഭാ​ഷാ പ്ര​വ​ര്‍​ത്ത​നം സ​ഹാ​യി​ച്ച​താ​യി വ്യ​ക്ത​മാ​ക്കു​ന്നു.

പ്ര​തി​പ​ക്ഷ നേ​താ​വ് പ​ദ​വി​യി​ലി​രി​ക്കെ വി.​ഡി സ​തീ​ശ​ന്‍ കേ​ര​ള​ത്തി​ലെ വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു ന​ട​ത്തി​യ പ്ര​സം​ഗ​ങ്ങ​ളു​ടെ സ​മാ​ഹാ​ര​മാ​ണ് ഈ ​പു​സ്ത​കം. ബൈ​ബി​ളി​ല്‍​നി​ന്ന് പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ട് ന​ട​ത്തി​യ പ്ര​സം​ഗ​ങ്ങ​ള്‍ പു​സ്ത​ക​മാ​ക്കി​യ ഹൈ​ന്ദ​വ വി​ശ്വാ​സി​യാ​യ താ​ന്‍, അ​ത് ഇം​ഗ്ലീ​ഷി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്താ​ന്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത് മു​സ്‌​ലിം വ​നി​ത​യെ​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി​ക​ഴി​ഞ്ഞ ദി​വ​സം ച​ങ്ങ​നാ​ശേ​രി പാ​റേ​ല്‍​പ​ള്ളി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​റ​ഞ്ഞി​രു​ന്നു. കേ​ര​ള​ത്തി​ന്‍റെ മ​ത​സൗ​ഹാ​ര്‍​ദ​ത്തി​ന്‍റെ​യും സാ​മൂ​ഹി​ക ഐ​ക്യ​ത്തി​ന്‍റെ​യും ഉ​ദാ​ഹ​ര​ണ​മാ​യാ​ണ് അ​ദ്ദേ​ഹം ഈ ​അ​നു​ഭ​വം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

സ​തീ​ശ​ന്‍റെ ബൈ​ബി​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ല​യാ​ള പു​സ്ത​ക​മാ​യ ‘ആ​ദം നീ ​എ​വി​ടെ ആ​കു​ന്നു?’ എ​ന്ന​തി​ന്‍റെ ഇം​ഗ്ലീ​ഷ് പ​തി​പ്പാ​യ ‘ADAM WHERE ART THOU’ പു​റ​ത്തി​റ​ങ്ങി​യ​ത് ഈ ​മാ​സം ആ​ദ്യ​മാ​ണ്. ഡി​സി ബു​ക്സാ​ണ് ഇം​ഗ്ലീ​ഷ് പ​തി​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.​കേ​ര​ള​ത്തി​ലെ വി​വി​ധ ക്രൈ​സ്ത​വ വേ​ദി​ക​ളി​ല്‍ ന​ട​ത്തി​യ 32 പ്ര​സം​ഗ​ങ്ങ​ളാ​ണ് മ​ല​യാ​ള പു​സ്ത​ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം.197 പേ​ജു​ള്ള ഇം​ഗ്ലീ​ഷ് പ​തി​പ്പി​ലും 32 അ​ധ്യാ​യ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment