പരീക്ഷണം വേണ്ട..! പു​തി​യ രീ​തി​യി​ലു​ള്ള ഡ്രൈ​വിം​ഗ് ടെ​സ്റ്റിന് ആരും എത്തിയില്ല ; ടെസ്റ്റിന് മുടങ്ങി ; പുത്തൻ രീതിയിലെ ടെസ്റ്റ് പ്രായോഗികമല്ലെന്ന് ഡ്രൈവിംഗ് സ്കൂളുകാർ

drivingതൃ​ശൂ​ർ: അ​ത്താ​ണി​യി​ൽ ഇ​ന്നു മു​ത​ൽ ന​ട​ത്താ​നി​രു​ന്ന പു​തി​യ രീ​തി​യി​ലു​ള്ള ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ന്നി​ല്ല. ടെ​സ്റ്റി​ന് ആ​രും എ​ത്താ​തി​രു​ന്ന​തി​നാ​ലാ​ണ് ടെ​സ്റ്റ് മു​ട​ങ്ങി​യ​തെ​ന്ന് ആ​ർ​ടി​ഒ റെ​ജി പി.​വ​ർ​ഗീ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ പു​തി​യ രീ​തി​യി​ലു​ള്ള ടെ​സ്റ്റ് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ചൂ​ണ്ടിക്കാ​ണി​ച്ച് കോ​ട​തി​യി​ൽ പോ​യി​ട്ടു​ള്ള​തി​നാ​ലാ​ണ് ത​ങ്ങ​ൾ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ന് എ​ത്താ​തി​രു​ന്ന​തെ​ന്നാ​ണ് ഡ്രൈ​വിം​ഗ് സ്കൂ​ളു​കാ​രു​ടെ വി​ശ​ദീ​ക​ര​ണം.

പു​തി​യ രീ​തി​യി​ലു​ള്ള ടെ​സ്റ്റി​ന് ഫോ​ർ വീ​ലി​ന് എ​ച്ച് എ​ടു​ക്കു​ന്ന​തി​നു പു​റ​മേ പാ​ർ​ക്കിം​ഗും കൂ​ടി വി​ജ​യ​ക​ര​മാ​യി രീ​തി​യി​ൽ ചെ​യ്യു​ന്ന​വ​ർ​ക്കു മാ​ത്ര​മേ ടെ​സ്റ്റ് പാ​സാ​കാ​ൻ സാ​ധി​ക്കൂ. കൂ​ടാ​തെ വാ​ഹ​നം ഓ​ടി​ക്കു​ന്പോ​ൾ ക​യ​റ്റ​ത്തു നി​ർ​ത്തി​യു​ള്ള പ​രീ​ക്ഷ​ണ​വും ന​ട​ത്ത​ണം. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്ന് ചൂ​ണ്ടിക്കാ​ട്ടി​യാ​ണ് ഡ്രൈ​വിം​ഗ് സ്കൂ​ളു​കാ​ർ പു​തി​യ രീ​തി​യി​ലു​ള്ള ടെ​സ്റ്റി​നെ എ​തി​ർ​ക്കു​ന്ന​ത്.

രാ​വി​ലെ ടെ​സ്റ്റ് ന​ട​ത്താ​ൻ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ത്താ​ണി​യി​ലെ ഗ്രൗ​ണ്ടിലെ​ത്തി​യി​രു​ന്നെ​ങ്കി​ലും ആ​രും സ​ഹ​ക​രി​ക്കാ​ത്ത​തി​നാ​ൽ ഇ​ന്ന​ത്തെ ടെ​സ്റ്റ് മു​ട​ങ്ങു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ നി​ന്ന് അ​നു​കൂ​ല വി​ധി വ​രു​ന്ന​തു​വ​രെ നി​സ​ഹ​ക​ര​ണം ന​ട​ത്തു​ക​യോ, പു​തി​യ രീ​തി​യി​ലു​ള്ള ടെ​സ്റ്റി​ന് മാ​റ്റം വ​രു​ത്തു​ക​യോ ചെ​യ്യാ​തെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ബ​ഹി​ഷ്ക​രി​ക്കാ​നാ​ണ് നീ​ക്കം. എ​ന്നാ​ൽ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച തീ​രു​മാ​ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ൾ​ക്കൊ​ന്നും ചെ​യ്യാ​നാ​കി​ല്ലെ​ന്ന് ആ​ർ​ടി​ഒ പ​റ​ഞ്ഞു.

Related posts