സം​സ്ഥാ​നാ​ന്ത​ര ശൃം​ഖ​ല​ക​ളാ​യി ല​ഹ​രി മാ​ഫി​യ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ; പി​ന്തു​ണ തേ​ടി അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി​ക്കെ​തി​രേ​യു​ള്ള കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യാ​യ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ തേ​ടി അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട്, പു​തു​ച്ചേ​രി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ര്‍​ക്കാ​ണ് ക​ത്ത​യ​ച്ച​ത്. ല​ഹ​രി​ക്ക​ട​ത്തി​നെ​തി​രെ​യു​ള്ള സം​യു​ക്ത പോ​രാ​ട്ട​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​ൻ അ​ഭ്യ​ര്‍​ഥി​ച്ചു​കൊ​ണ്ടാ​ണ് ക​ത്ത്.

ല​ഹ​രി മാ​ഫി​യ​ക​ൾ സം​സ്ഥാ​നാ​ന്ത​ര ശൃം​ഖ​ല​ക​ളാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​ർ​ത്തി മേ​ഖ​ല​ക​ൾ, പ്ര​ധാ​ന റോ​ഡ് ഇ​ട​നാ​ഴി​ക​ൾ, വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ ല​ഹ​രി ക​ട​ത്തി​നാ​യി ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ വി​ല​യി​രു​ത്തു​ന്നു.

നി​ല​വി​ൽ പ​ല അ​ന്ത​ർ​സം​സ്ഥാ​ന ല​ഹ​രി ക​ട​ത്തു​കാ​രെ​യും പി​ടി​കൂ​ടാ​ൻ കേ​ര​ള പോ​ലീ​സി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഈ ​മാ​ഫി​യ​ക​ളെ പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ത്സ​മ​യ വി​വ​ര കൈ​മാ​റ്റ​വും സം​യു​ക്ത ഓ​പ്പ​റേ​ഷ​നു​ക​ളും അ​നി​വാ​ര്യ​മാ​ണെ​ന്ന് സ​ർ​ക്കാ​ർ വി​ശ്വ​സി​ക്കു​ന്നു​വെ​ന്ന് ക​ത്തി​ൽ പ​റ​യു​ന്നു.

ല​ഹ​രി​മാ​ഫി​യ​ക​ളു​ടെ സാ​മ്പ​ത്തി​ക ശൃം​ഖ​ല​ക​ൾ ത​ക​ർ​ക്കാ​നും അ​ന​ധി​കൃ​ത സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​നു​മാ​ണ് ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നി​ലൂ​ടെ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത് സം​യു​ക്ത ക​ർ​മ്മ​പ​ദ്ധ​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

ആ​ഭ്യ​ന്ത​ര വ​കു​പ്പ് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ, പു​ട്ട വി​ക്ര​മാ​ദി​ത്യ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഉ​ന്ന​ത സം​ഘം അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​ലീ​സ് മേ​ധാ​വി​മാ​രു​മാ​യും ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ച​ർ​ച്ച ന​ട​ത്താ​ൻ ത​യ്യാ​റാ​ണെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു​ണ്ട്.

Related posts

Leave a Comment