രാ​ത്രി ര​ണ്ടു മ​ണി​യ്ക്ക് പോ​ലീ​സി​നെ വി​ളി​ച്ച് യു​വാ​വ് ! പോ​ലീ​സ് പാ​ഞ്ഞെ​ത്തി​യ​പ്പോ​ള്‍ യു​വാ​വ് ആ​വ​ശ്യ​പ്പെ​ട്ട​ത് ‘ത​ണു​ത്ത ബി​യ​ര്‍’ ; പി​ന്നെ ന​ട​ന്ന​ത്…

രാ​ത്രി ര​ണ്ടു​മ​ണി​യ്ക്ക് പോ​ലീ​സി​നെ വി​ളി​ച്ച് ത​ണു​ത്ത ബി​യ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട് യു​വാ​വ്. ഇ​യാ​ള്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

യു​വാ​വി​ന്റെ വി​ളി​യെ തു​ട​ര്‍​ന്ന് പാ​ഞ്ഞെ​ത്തി​യ പോ​ലീ​സ് എ​ത്തി​യ​പ്പോ​ള്‍ ക​ണ്ട​ത് ഇ​യാ​ള്‍ കു​ടി​ച്ച് ല​ക്കു​കെ​ട്ട് കി​ട​ക്കു​ന്ന​താ​ണ്.

പി​ന്നാ​ലെ ത​ണു​ത്ത ബി​യ​ര്‍ വേ​ണ​മെ​ന്ന് പ​റ​ഞ്ഞ നി​മി​ഷം ക​ര​ണം നോ​ക്കി അ​ടി​ച്ച ശേ​ഷ​മാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

ഹൈ​ദ​രാ​ബാ​ദി​ലാ​ണ് സം​ഭ​വം. സി. ​മ​ധു എ​ന്ന യു​വാ​വാ​ണ് 100ല്‍ ​വി​ളി​ച്ച് ന​ല്ല ത​ണു​പ്പു​ള്ള ബി​യ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​വ് രാ​ത്രി ര​ണ്ട് മ​ണി​ക്ക് വി​കാ​രാ​ബാ​ദ് പൊ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ വി​ളി​ച്ചാ​ണ് ‘അ​ടി​യ​ന്ത​ര’ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഫോ​ണെ​ടു​ത്ത പൊ​ലീ​സ് എ​ന്ത് അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​ണ് വേ​ണ്ട​തെ​ന്ന് യു​വാ​വി​നോ​ട് ചോ​ദി​ച്ചു. എ​ന്നാ​ല്‍, ത​ന്റെ ആ​വ​ശ്യം ഫോ​ണി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്ന് യു​വാ​വ് പ​റ​ഞ്ഞു.

ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ പി​സി​ആ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍ യു​വാ​വി​ന്റെ മേ​ല്‍​വി​ലാ​സ​വും വീ​ട്ടു​ന​മ്പ​രും അ​ട​ക്കം ശേ​ഖ​രി​ക്കു​ക​യും പ​ട്രോ​ളിം​ഗ് സം​ഘ​ത്തെ ദൗ​ല​ത്താ​ബാ​ദി​ലെ മ​ധു​വി​ന്റെ വീ​ട്ടി​ലേ​ക്ക് അ​യ​ക്കു​ക​യു​മാ​യി​രു​ന്നു.

വീ​ട്ടി​ലെ​ത്തി വാ​തി​ല്‍ തു​റ​ന്ന​പ്പോ​ഴാ​യി​രു​ന്നു യു​വാ​വി​ന്റെ ക​ളി​പ്പി​ക്ക​ല്‍ മ​ന​സി​ലാ​യ​ത്. ദൗ​ല​ത്താ​ബാ​ദി​ലെ വൈ​ന്‍ ഷോ​പ്പ് അ​ട​ച്ചു​വെ​ന്നും ര​ണ്ട് ത​ണു​ത്ത ബി​യ​ര്‍ ത​നി​ക്കാ​യി വാ​ങ്ങി​വ​ര​ണ​മെ​ന്നും കോ​ണ്‍​സ്റ്റ​ബി​ള്‍​മാ​രോ​ട് യു​വാ​വ് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment